ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ശ്രീവിദ്യ നായർ ചുവട് വയ്ക്കുന്നത്. മഖ്ബൂല്‍ സല്‍മാന്‍ നായകനായ സിനിമയിലെ അഭിനേതാക്കള്‍ക്കായി നടന്ന ഒരു ഓഡീഷന് സഹായിക്കാനുള്ള സംഘത്തിന്റെ കോഓര്‍ഡിനേറ്ററായി പോയപ്പോഴാണ് അപ്രതീക്ഷിതമായി ശ്രീവിദ്യ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് പല ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട് എങ്കിലും ആദ്യം ആയി ശ്രീവിദ്യ വൈറൽ ആകുന്നത് ഒരു പ്രാങ്ക് വീഡിയോയിലൂടെയാണ്. അനൂപ് നടത്തുന്ന ഗുലുമാൽ എന്ന യൂട്യൂബ് ചാനലിൽ ആണ് ശ്രീവിദ്യക്ക് പ്രാങ്ക് കിട്ടിയത്. പിന്നീടും അതേയ് യൂട്യൂബ് ചാനലിലൂടെ പ്രാങ്ക് കിട്ടിയിരുന്നു നടിക്ക്. ചാനൽ ചർച്ചയിൽ നിന്നും ഇറക്കിവിട്ടു എന്ന തലക്കെട്ടിലൂടെ പുറത്തുവന്ന പ്രാങ്ക് വീഡിയോ ആയിരുന്നു അത്. ആ വീഡിയോ ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത് വന്ന വീഡിയോ ആയിരുന്നു. പിന്നീട് പല തവണ പ്രാങ്കിൽ പെട്ട ശ്രീവിദ്യ ഇപ്പോൾ സ്റ്റാർ മാജിക്ക് താരം കൂടിയാണ്. മലയാളികൾ നടിയെ ഏറ്റെടുത്ത് ഈ ഷോയിലൂടെയാണ്.
മലയാളസിനിമയുടെ ഫ്രെയിമിലേക്കെത്തിയ ശ്രീവിദ്യ കാസര്‍കോട് പെരുമ്പള സ്വദേശിയാണ്. താരം ഷോയിൽ വച്ച് തന്നെ പലപ്പോഴും തന്റെ ജീവിതത്തെ പറ്റി പറഞ്ഞിട്ടുണ്ട്. കലോത്സവവേദികളിലും കേരളോത്സവ വേദികളിലും സ്ഥിര സാനിധ്യം ആയിരുന്ന ശ്രീവിദ്യക്ക് ഭാഗ്യംകൊണ്ട് നടിയായതാണ് താനെന്നു വിശ്വസിക്കാനാണ് നടിക്ക് താത്പര്യം. ഏവിയേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശ്രീവിദ്യ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് സിനിമയിലേക്ക് എത്തുന്നത്. അച്ഛൻ 'അമ്മ അനിയൻ അടങ്ങുന്ന ഒരു കുഞ്ഞ് കുടുംബത്തിൽ നിന്നാണ് താൻ വന്നതെന്നും പ്രവാസിയായ അച്ഛനെ പറ്റിയും താരം ഒരുപാടു തവണ പറഞ്ഞിട്ടുമുണ്ട്. ഗള്‍ഫില്‍ നിന്നും ഏറ്റവുമധികം ആഗ്രഹിച്ച കാര്യം എന്താണെന്നുള്ള ചോദ്യത്തിന് എന്റെ അച്ഛനാണെന്ന് പറയുകയുണ്ടായി ശ്രീവിദ്യ. പിന്നാലെ അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ചും താനും അച്ഛനും ആദ്യമായി കണ്ട ദിവസത്തെ കുറിച്ചുമൊക്കെ ശ്രീവിദ്യ പറഞ്ഞു. ഈ കഥ പറഞ്ഞതോടെയാണ് ശ്രീദിവ്യ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി ആയത്. വികാരഭരിതയായി തന്റെ അച്ഛനെ പറ്റി പറഞ്ഞതൊക്കെ പ്രവാസികളും മലയാളികളും ഏറ്റെടുക്കുകയാണ്.
ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജറാണ് ശ്രീവിദ്യയുടെ അച്ഛൻ കുഞ്ഞമ്പുനായര്‍. തന്നെ 'അമ്മ പ്രെഗ്നന്റ് ആയപ്പോഴായിരുന്നു അച്ഛൻ ഗൾഫിലേക്ക് പോയതെന്നും തനിക് മൂന്നുവയസുള്ളപ്പോഴാണ് അച്ഛൻ തിരികെ വന്നതെന്നും നടി പറഞ്ഞിട്ടുണ്ട്. നടിക്ക് അച്ഛനെയും അച്ഛന് നടിയേയും തിരിച്ചറിയാൻ സാധിച്ചില്ല എന്നും പറഞ്‍ജയിരുന്നു നടി വികാരഭരിതയായത്. ഗൾഫുകാരന്റെ മക്കൾ ഭയങ്കര ലക്കി ആണെന്നാണ് എല്ലാവരുടെയും വിശ്വാസം, എല്ലാം ഉണ്ട്, എന്നാലും അച്ഛൻ ഒപ്പം ഇല്ലാത്ത വളർച്ചയുടെ ഘട്ടങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും വേദന നൽകുന്നതാണ് എല്ലാ പ്രവാസികളുടെ മക്കളുടെയും സ്ഥിതി ഇതാണ് എന്നും താരം പറയുന്നു. കുഞ്ഞ് നാളിൽ അച്ഛനെ ഒരുപാട് മിസ് ചെയ്ത കാര്യവും അച്ഛനില്ലാതെ വളരുന്ന പ്രവാസികളുടെ മക്കളുടെ കാര്യമൊക്കെ നടി പറഞ്ഞിരുന്നു.
ഈ വീഡിയോ പ്രേക്ഷകർ വൈറലാക്കി എന്ന് തന്നെ പറയാം. പ്രത്യേകിച്ചും പ്രവാസികൾ നിറഞ്ഞ കൈയ്യടിയോടെയാണ് വീഡിയോ ഏറ്റെടുത്തത്. ' ഈ എപ്പിസോഡ് നാട്ടിലുളളവർ ഒന്ന് കണ്ടാൽ തന്നെ ഒരു സമാധാനം കിട്ടും പ്രവാസം അനുഭവിച്ചവർക്ക്. ഒരു മാസം അവധിക്കു നാട്ടിൽ പോയി എന്ത് കാണിച്ചാലും ആളുകൾ പറയും അവൻ ജാഡ ആണെന്നൊക്കെ. ലഗേജ് വെയിറ്റ് ഒക്കെ കറക്റ്റ് ആക്കി കഴിയുമ്പോൾ ആയിരിക്കും നാട്ടിലുള്ള ആരെങ്കിലും കൊടുക്കാൻ ഉള്ള പൊതി ആയിട്ട് വരുന്നത്, അതിന് വേണ്ടി നമ്മടെ എന്തേലും മാറ്റേണ്ടി വരും, ആ മറ്റുന്നത് അടുത്ത ലീവ് വരെ കട്ടിലിനു അടിയിൽ തന്നെ' തുടങ്ങി മനസ്സ് സ്പർശിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഏറ്റവുമധികം പ്രവാസികളും അവരുടെ കുടുംബവുമാണ് കമന്റ് ബോക്സിൽ നിറയെ ഉള്ളത്.
യാത്രകളെ ഏറെ സ്നേഹിക്കുന്ന ശ്രീവിദ്യക്ക് ലോകം മുഴുവന്‍ പറന്നു നടക്കുകയെന്നതായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹം അതിനു വേണ്ടിയാണു താൻ ഏവിയേഷൻ തെരെഞ്ഞെടുത്തത് എന്ന് പല സമയങ്ങളിലും ശ്രീ വ്യക്തമാക്കിയിട്ടുണ്ട്. പറന്നു സ്വന്തന്ത്ര്യത്തോടെ നടക്കാനാണ് നടിക്ക് ഇഷ്ടമെന്നും അങ്ങനെ തന്നെ എത്തുമെന്നും നടി പറഞ്ഞിട്ടുണ്ട്. പ്രവാസി അച്ഛന്റെ കഥ പറഞ്ഞ പോലെ ദൂരേയ്ക് പറക്കാനാണ് നടിയ്ക്കും ഇഷ്ട്ടം. അതാകുമ്പോൾ ലോകം മുഴുവൻ കാണുകയും ചെയാം, ജോലിയും നടക്കും. എന്നാണ് നടിയുടെ വാദം. അതിനു വേണ്ടിയാണു നടി പരിശ്രമിക്കുന്നത്. ആ ആഗ്രഹം നേടിയെടുക്കും എന്ന് തന്നെയാണ് നടി പറയുന്നത്. അഭിനയവും ഒപ്പം തന്റെ സ്വപ്നവും ഒരുമിച്ചു കൊണ്ടുപോകാനാണ് ആഗ്രഹമെന്നും നടി പറഞ്ഞിട്ടുണ്ടായിരുന്നു.