Latest News

കമന്റിടുന്നവരോട് ക്ഷമിക്കാനൊന്നും സാധിക്കില്ലെ; കേസ് കൊടുത്താലും കാര്യമില്ല; എത്രയെന്ന് പറഞ്ഞ് സഹിക്കും; ശരീത്തെ മോശമായി വര്‍ണിച്ചുള്ള കമന്റുകള്‍ കാണുമ്പോള്‍ ദേഷ്യം വരും; ബോഡി ഷെയ്മിങ്ങിനെതിരെ തുറന്നടിച്ച് സൗഭാഗ്യ 

Malayalilife
 കമന്റിടുന്നവരോട് ക്ഷമിക്കാനൊന്നും സാധിക്കില്ലെ; കേസ് കൊടുത്താലും കാര്യമില്ല; എത്രയെന്ന് പറഞ്ഞ് സഹിക്കും; ശരീത്തെ മോശമായി വര്‍ണിച്ചുള്ള കമന്റുകള്‍ കാണുമ്പോള്‍ ദേഷ്യം വരും; ബോഡി ഷെയ്മിങ്ങിനെതിരെ തുറന്നടിച്ച് സൗഭാഗ്യ 

സമൂഹ മാധ്യമങ്ങളില്‍ വളരെ സുപരിചിതമായ മുഖമാണ് സൗഭാഗ്യ വെങ്കിടേഷ്. നവമാധ്യമങ്ങളില്‍ ഏറെ സജീവമാണ് താരം. സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും ഏറെ ജനപ്രിയനാണ്. ഇപ്പോഴിതാ, സൗഭാഗ്യയുടെ വീഡിയോകള്‍ക്കു താഴെ വരുന്ന മോശം ബോഡിഷെയ്മിങ്ങ് കമന്റുകളെക്കുറിച്ചാണ് ഇവര്‍ സംസാരിച്ചിരിക്കുന്നത്. ഇത്തരം കമന്റുകളെ താന്‍ അവഗണിക്കുകയാണെന്ന് സൗഭാഗ്യ തുറന്നടിക്കുന്നു. 

സൗഭാഗ്യ യുടെ വാക്കുകള്‍... 'ശരീത്തെ മോശമായി വര്‍ണിച്ചുള്ള കമന്റുകളും മറ്റും കാണുമ്പോള്‍ ചില സമയത്ത് ദേഷ്യം വരും. പക്ഷെ ഇത് സോഷ്യല്‍ മീഡിയയാണ്. നമുക്ക് കാര്യമായി ഒന്നും ചെയ്യാന്‍ പറ്റില്ല. എത്രയെന്ന് പറഞ്ഞാണ് കേസ് കൊടുക്കുന്നത്. കേസ് കൊടുത്താലും കാര്യമില്ല. പല വീഡിയോകളുടെയും ഔട്ട് എങ്ങനെയാണ് വരികയെന്ന് നമുക്ക് അറിയില്ല. ചിലത് വള്‍ഗറായി കാണിച്ചാണ് പുറത്ത് വരാറുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ മീഡിയയെ കാണുമ്പോള്‍ അറിയാതെ കോണ്‍ഷ്യസാകും. 

എങ്കിലും ബോഡി ഷെയ്മിങ്ങ് തെറ്റാണെന്ന് ഇന്നത്തെ കാലത്ത് ചിലരെങ്കിലും മനസിലാക്കുന്നതില്‍ സന്തോഷമുണ്ട്' സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു. അതിനിടെ, തന്റെ ഭാര്യയെപ്പറ്റി ഇത്തരത്തിലുള്ള കമന്റുകള്‍ പറയുന്നവനോട് അതേ ഭാഷയില്‍ തിരിച്ച് പ്രതികരിക്കാനുള്ള മനസ് തനിക്കില്ലെന്നും അത്തരക്കാരെ നേരിട്ട് കണ്ടാല്‍ മുഖം നോക്കി ഒരെണ്ണം കൊടുക്കുമെന്നായിരുന്നു അര്‍ജുന്റെ പ്രതികരണം.

sowbhagya venkatesh about body shaming

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES