Latest News

ന്യൂ ലുക്ക് സെമ്മ തലൈവ; രജനികാന്തിനൊപ്പമുളള ചിത്രങ്ങളുമായി മകള്‍ സൗന്ദര്യ രജനികാന്ത്; നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്ററിന്റെ ലോഞ്ചിംഗില്‍ പങ്കെടുക്കാന്‍ താരങ്ങളെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം വൈറല്‍

Malayalilife
 ന്യൂ ലുക്ക് സെമ്മ തലൈവ; രജനികാന്തിനൊപ്പമുളള ചിത്രങ്ങളുമായി മകള്‍ സൗന്ദര്യ രജനികാന്ത്; നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്ററിന്റെ ലോഞ്ചിംഗില്‍ പങ്കെടുക്കാന്‍ താരങ്ങളെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം വൈറല്‍

ന്ത്യന്‍ സിനിമയിലെ സ്‌റ്റൈല്‍ മന്നന്‍ അന്നും ഇന്നും രജനികാന്ത് ആണ്. 
ഇപ്പോഴിതാ രജിനികാന്തിന്റെ പുതിയ ചിത്രം പങ്കുവെച്ച് മകള്‍ സൗന്ദര്യ രജിനികാന്തും പ്രശംസിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് പുതിയ ചിത്രം ഐശ്വര്യ ഷെയര്‍ ചെയ്തിരിക്കുന്നത്. ന്യൂ ലുക്ക് സെമ്മ തലൈവ എന്ന വിശേഷണത്തോടെ ഐശ്വര്യ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്ററിന്റെ ലോഞ്ചിംഗില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് 31 ന് രജിനികാന്ത് മുംബൈ സന്ദര്‍ശിച്ചിരുന്നു. ഒപ്പം സൗന്ദര്യയുമുണ്ടായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള ചിത്രമാണ് സൗന്ദര്യ പങ്കുവെച്ചത്. സൗന്ദര്യയുടെ ട്വീറ്റിനു നിരവധിപേരാണ് പിന്തുണയുമായി എത്തിയത്.

അതേസമയം രജനികാന്ത് ഇപ്പോള്‍ നെല്‍സണ്‍ ദീലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജയിലറിന്റെ ഷൂട്ടിങിലാണ്. വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തില്‍ താരം എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. മോഹന്‍ലാല്‍, രമ്യ കൃഷ്ണന്‍, കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാര്‍, തെലുങ്കു താരം സുനില്‍, തമന്ന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍

മകള്‍ സൗന്ദര്യ ഗ്രാഫിക് ഡിസൈനറായി പടയപ്പ മുതല്‍ രജിനികാന്തിനൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവത്തിച്ചിട്ടുള്ളതാണ്. 2014 ല്‍ രജിനികാന്തിനെ നായകനാക്കി മോഷന്‍ ക്യാപ്ചര്‍ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ആക്ഷന്‍ ചലച്ചിത്രമായ കോച്ചടൈയാന്‍ സൗന്ദര്യ സംവിധാനം ചെയ്തിരുന്നു. സൗന്ദര്യയുടെ സഹോദരി ഐശ്വര്യ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിലും രജിനികാന്ത് ഭാഗമാവുകയാണ് ഇപ്പോള്‍. ഇതോടെ രണ്ടു പെണ്‍മക്കള്‍ സംവിധാനം ചെയ്ത ചിത്രത്തിലും രജിനികാന്ത് അഭിനയിച്ചു കഴിഞ്ഞു. ലാല്‍ സലാം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാരാകുന്നത്. ക്രിക്കറ്റ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള അതിഥി വേഷത്തിലാണ് രജിനികാന്ത് അഭിനയിക്കുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.

soundarys with rajanikanth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES