Latest News

സൗന്ദര്യ രജനികാന്തിന്റെ രണ്ടാം വിവാഹം തിങ്കളാഴ്ച്ച പോയസ് ഗാര്‍ഡനില്‍; ശിവജി ഗണേശന്റെ കുടുംബത്തേയും കമല്‍ഹാസനെയും നേരിട്ടെത്തി ക്ഷണിച്ച് തലൈവര്‍; വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

Malayalilife
സൗന്ദര്യ രജനികാന്തിന്റെ രണ്ടാം വിവാഹം തിങ്കളാഴ്ച്ച പോയസ് ഗാര്‍ഡനില്‍; ശിവജി ഗണേശന്റെ കുടുംബത്തേയും കമല്‍ഹാസനെയും നേരിട്ടെത്തി ക്ഷണിച്ച് തലൈവര്‍; വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

കളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ രണ്ടാം വിവാഹവും കെങ്കേമാമാക്കാനൊരുങ്ങുകയാണ് തമിഴിലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. കഴിഞ്ഞ ദിവസം നടന്ന പ്രീവെഡ്ഡിങ് റിസപ്ഷനോടെ ചടങ്ങുകള്‍ക്ക് തുടക്കമായിരിക്കുകയാണ്. തിങ്കളാഴ്ച്ചയാണ് വിവാഹം നടക്കുക.

ചെന്നൈ കോടമ്പാകത്തെ രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ നടന്ന വിവാഹ റിസപ്ഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഈ ചടങ്ങിനെത്തിയത്.

സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കും മറ്റുമായി ചെന്നൈയിലെ നക്ഷത്ര ഹോട്ടലില്‍ വിരുന്നും തലൈവര്‍ ഒരുക്കുന്നുണ്ട്.ഫെബ്രുവരി പതിനൊന്നിനാണ് സൗന്ദര്യയുടെ വിവാഹം. ചെന്നൈയില്‍ രജനികാന്തിന്റെ പോയസ് ഗാര്‍ഡന്‍ വസതിയില്‍ നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ.

ചടങ്ങിലേക്ക് സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായ കമല്‍ഹാസനെ ഉള്‍പ്പടെയുള്ളവരെ രജനികാന്ത് നേരിട്ടെത്തിയാണ് ക്ഷണിക്കുന്നത്. കമല്‍ഹാസനെ കൂടാതെ മണ്മറഞ്ഞ തമിഴ് താരം ശിവജി ഗണേശന്‍ കുടുംബത്തേയും സൂപ്പര്‍സ്റ്റാര്‍ ക്ഷണിച്ചിട്ടുണ്ട്.

രജനികാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായികയായ സൗന്ദര്യ. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള പൂര്‍വ്വ വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്.ധനുഷ് നായകനായ 'വേലൈ ഇല്ലാ പട്ടധാരി', അനിമേഷന്‍ ചിത്രമായ 'കൊച്ചടയാന്‍' എന്നീ ചിത്രങ്ങളുടെ സംവിധായിക കൂടിയാണ് സൗന്ദര്യ.

soundarya-rajinikanth-pre-wedding-reception-photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES