ടൊവിനോ തോമസ് നായകനായ തീവണ്ടിയിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ നായകയാണ് സംയുക്താ മോനോന്‍. തീവണ്ടിക്ക് പിന്നാലെ മലയാളത്തില്‍ ഒട്ടവനവധി ചിത്രങ്ങളും സംയുകതയേ തേടിയെത്തി. തന്റെ പ്രണയത്തിന്റെ തകര്‍ച്ചും പ്രണയം തകര്‍ന്നതിന്റെ വേദനയും പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇരപ്പോള്‍ നടി.
നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്ത തീവണ്ടിയിലൂടെയാണ് സംയുക്ത മേനോന്‍ തുടക്കം കുറിച്ചത്. ദേവി എന്ന വില്ലേജ് ഓഫീസറായാണ് താരമെത്തിയത്. തീവണ്ടിക്ക് പിന്നാലെ താരത്തിന്റെ അടുത്ത ചിത്രമായ ലില്ലി തിയേറ്ററുകളിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികയായി എത്തുന്നതും സംയുക്തയാണ്.
കേവലം പുകവലിയെക്കുറിച്ച് പറയുന്ന ചിത്രമായിരുന്നില്ല തീവണ്ടി, മനോഹരമായ പ്രണയചിത്രം കൂടിയായിരുന്നു ഇത്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ജീവാംശമായി എന്ന ഗാനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഏറെ മുന്നിലായിരുന്നു ഈ ഗാനം. സിനിമയില്‍ അഭിനയിച്ചതിന് ശേഷമുള്ള അനുഭവത്തെക്കുറിച്ചും തന്റെ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. താന്‍ പ്രണയിച്ചിട്ടുണ്ടെന്നും ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലും മറ്റ് സമയത്തുമൊക്കെ അത്തരമൊരു സപ്പോര്‍ട്ട് നല്ലതാണെന്നും താരം പറയുന്നു. സിഗരറ്റിനേക്കാള്‍ വലുതാണ് കാമുകിയുടെ ചുംബനമെന്ന് തീവണ്ടി പറയുന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് പ്രണയമെന്നും താരം പറയുന്നു.
വിവാഹവും പ്രണയവും ഒന്നായിരിക്കണം. പ്രണയത്തിന്റെ ഉത്തരമായിരിക്കണം വിവാഹം, തിരിച്ചും അങ്ങനെ തന്നെ. തനിക്ക് ബ്രേക്കപ്പ് ഉണ്ടായിട്ടുണ്ടെന്നും അതിന്റെ വേദന നല്ലതുപോലെ അറിഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. വിവാഹം മാത്രം മതി എന്ന ചിന്തയില്ല. നമുക്ക് ഇഷ്ടപ്പെടുന്നതെല്ലാം നല്ലതായിക്കൊള്ളണമെന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം ജീവിതത്തില്‍ നല്ലതായി വന്നിട്ടില്ലെന്നും താരം പറയുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.