തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് നിമിഷ സജ്ജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രമായിട്ടായിരുന്നു നിമിഷ എത്തിയിരുന്നത്. ചിത്രത്തില്‍ സുരാജിന്റെ ഭാര്യയായ ശ്രീജ എന്ന കഥാപാത്രമായാണ് നിമിഷ എത്തിയിരുന്നത്.ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഇപ്പോളിതാ സംസ്ഥാന അവാര്‍ഡിലെത്തി നിക്കുകയാണ് നിമിഷ സജയന്‍. ടോവിനോയുടെ നായികയായി കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നടിയെ തേടി അവാര്‍ഡ് എത്തിയത്.
ഇപ്പോളിതാ നടിയെ അഭിനനന്ദിച്ച് സംവിധായിക സൗമ്യ സദാനന്ദന്‍ പങ്ക് വച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. സൗമ്യയുടെ മാംഗല്യം തന്തുനാനെയില്‍ നായികയായി അഭിനയിച്ചത് നിമിഷയായിരുന്നു. സിനിമയ്ക്കിടെ നിമിഷയ്ക്ക് അപക്വമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെന്നും, എന്നാല്‍ അവര്‍ക്കെല്ലാം നിമിഷ തന്റെ അവാര്‍ഡിലൂടെ മറുപടി നല്‍കിയെന്നും സൗമ്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തന്റെ സിനിമയിലെ നായകനോടൊപ്പം അഭിനയിക്കാനുള്ള സൗന്ദര്യം നിമിഷയ്ക്കില്ലെന്ന ഫാന്‍ അസോസിയേഷന്‍കാരുടേയും, ചില ആരാധകരുടേയും അഭിപ്രായങ്ങള്‍ നിമിഷയെ മാനസികമായി തകര്‍ത്തിരുന്നതായി സദാന്ദന്‍ പറയുന്നു. ഇത് നിമിഷ തന്നെ വിളിച്ചറിയിച്ചപ്പോള്‍ തനിക്ക് മാനസികമായി പ്രയാസം അനുഭവപ്പെട്ടതായും, ഇത്തരം ഒരു അനാവശ്യ വിമര്‍ശനം നിമിഷയുടെ പ്രസരിപ്പിനെ ഇല്ലാതാക്കിയതായും സൗമ്യ പറയുന്നു.
പുതിയ നടിമാര്‍ക്കെതിരെ ലൈംഗിക ചൂഷണങ്ങള്‍ ഉണ്ടാകാത്തതിന് കാരണം മീടു ക്യാമ്പയ്ന്‍; ഡബ്ല്യു.സി.സി സിനിമാ മേഖലയില്‍ മാറ്റമുണ്ടാക്കി: നിമിഷ സജയന്‍വളരാനുള്ള ത്വരയും കഴിവുമുള്ള ഒരു വ്യക്തിയെ മുളയിലേ നശിപ്പിക്കുന്ന ഒരു സമീപനമായിരുന്നു ഇതെന്നും അവര്‍ കുറ്റപ്പെടുത്തി. ഇത്തരം വിമര്‍ശനങ്ങള്‍ നിമിഷയെ തളര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കരിയര്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ അവരെ ആശ്വസിപ്പിച്ചതെന്നും സൗമ്യ പറഞ്ഞു.
'സച്ചിനെക്കുറിച്ച് സംസാരിച്ചാണ് ഞാന്‍ നിമിഷയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. സച്ചിനില്‍ നിന്നും വലിയ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഫോമില്ലാഴ്മയുടെ പേരില്‍ മാധ്യമങ്ങളും ആരാധകരും, ഈ ലോകം മുഴുവനും അദ്ദേഹത്തിന്റെ ദിനങ്ങള്‍ കഴിഞ്ഞു എന്ന് പറഞ്ഞ് അദ്ദേഹത്തെ എഴുതിത്ത്ത്തള്ളുമായിരുന്നു. അപ്പോഴായിരിക്കും അദ്ദേഹം തന്റെ അടുത്ത മാച്ചില്‍, യാതൊരു നാടകീയതയും ഇല്ലാതെ കടന്നു വന്ന് സെഞ്ചുറിയും ഡബിള്‍ സെഞ്ച്വറിയും നേടി തന്റെ വിമര്‍ശകരുടെ വായടപ്പിക്കുക. അദ്ദേഹത്തിന് മാന്യതയും, അദ്ദേഹത്തിന്റെ മധുരപ്രതികാരങ്ങള്‍ക്ക് ഒരു വ്യക്തിത്വവും ഉണ്ടായിരുന്നു'- സൗമ്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.
ഈ വര്‍ഷത്തെ മികച്ച് നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നിമിഷയുടെ ഇരട്ട സെഞ്ച്വറിയാണെന്നും സൗമ്യ പറയുന്നു. നിമിഷയുടെ വിമര്‍ശകര്‍ക്ക് വ്യക്തിത്തമുള്ള മറുപടിയാണ് നിമിഷ ഇതിലൂടെ നല്‍കിയതെന്നും അവര്‍ പറഞ്ഞു.
ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ച ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
സൗമ്യ സദാനന്ദന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം