Latest News

പറവ'യ്ക്ക് ശേഷം സംവിധായകനായി വീണ്ടും സൗബിന്‍; നായകനായെത്തുന്നത് കുഞ്ചാക്കോ ബോബന്‍

Malayalilife
പറവ'യ്ക്ക് ശേഷം സംവിധായകനായി വീണ്ടും സൗബിന്‍; നായകനായെത്തുന്നത് കുഞ്ചാക്കോ ബോബന്‍

പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും ഒരുപോലെ പിടിച്ചു പറ്റിയ 'പറവ'യ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ വീണ്ടും സംവിധായകനായെത്തുന്നു. ചിത്രത്തില്‍ നായകനാവുന്നത്  കുഞ്ചാക്കോ ബോബനാണ്.  പിറന്നാള്‍ ദിനത്തില്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. ഈ ചിത്രം സൗബിന്‍ ഷാഹിറിന്റെ പിതാവ് അബു ഷാഹിര്‍ നിര്‍മിക്കും. 

സൗബിനെ കൂടാതെ 'ഗപ്പി'യുടെ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്നുണ്ട്. രണ്ടു ചിത്രങ്ങളുടേയും ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. നിലവില്‍ ജോണ്‍പോള്‍ സൗബിനെ നായകനാക്കി ഒരുക്കുന്ന 'അമ്പിളി'യുടെ ചിത്രീകരണത്തിലാണ്.  


soubin-shahir-and-kunchako-boban-new-film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES