പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്്. വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ മഞ്ജുവിന് മികച്ച വേഷങ്ങളായിരുന്നു ലഭിച്ചത്. സൗഹൃദത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നയാളാണ് മഞ്ജു വാര്യര്‍. താരത്തിന്റെ പുത്തന്‍ മേക്കോവറിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഫ്‌ളവേഴ്‌സ് ഒരുകോടി പ്രമോ കണ്ടതിന് പിന്നാലെയായാണ് പുതിയ ചര്‍ച്ചകളും നടക്കുന്നത്.
ഒരാള്‍ വീഡിയോയ്ക്ക് താഴെ മേക്കപ്പ് കൂടിപ്പോയെന്നായിരുന്നു കമന്റ് ചെയ്തത്. മേക്കപ്പ് കൂടിയതല്ലെന്നും സ്‌കിന്‍ ട്രീറ്റ്‌മെന്റ് ചെയ്തിരിക്കുകയാണെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. മേക്കപ്പ് ആര്‍ടിസ്റ്റാണെന്നും താരങ്ങള്‍ ഇതൊക്കെ ചെയ്യാറുണ്ടെന്നുമായിരുന്നു പിന്നീട് വന്ന കമന്റ്. എന്നാൽ വേറൊരാള്‍ ചോദിച്ചത് ജോലിയുടെ ഭാഗമായി അങ്ങനെ ചെയ്യുന്നതിലെന്താണ് തെറ്റെന്നായിരുന്നു.
നേരത്തെ സോഷ്യല്‍മീഡിയയിലൂടെ ജര്‍മ്മനിയില്‍ പോയി മഞ്ജു വാര്യര്‍ സ്‌കിന്‍ ട്രീറ്റ്‌മെന്റ് ചെയ്തുവെന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു പ്രചരിച്ചത്. ലോക് ഡൗണ്‍ സമയത്ത് ജര്‍മ്മനിയില്‍ പോയെന്നും എന്തൊക്കെയോ ട്രീറ്റ്‌മെന്റ് ചെയ്തുവെന്നും കേട്ടിരുന്നുവെന്ന് പറഞ്ഞപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴെങ്ങാനാണ് ജര്‍മ്മനിയില്‍ പോയത്. അല്ലാതെ ജര്‍മ്മനി കണ്ടിട്ട് പോലുമില്ല. ലോക് ഡൗണ്‍ സമയത്ത് താന്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നുവെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.
ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഇങ്ങനെയൊരു ഷോയില്‍ എന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. അറിവ് അളക്കുന്ന പരിപാടിയിലേക്കുള്ള വരവ് എങ്ങനെയായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ നോക്കാമെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. താരം ഷോയില്‍ കൂടി ആരാധകരുമായി കരിയറിലേയും ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ച്. പരിപാടിയുടെ പ്രമോ വീഡിയോകള്‍ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ഒരു നഷ്ടം അതിന്റെ ശൂന്യത അവിടെത്തന്നെ കാണുമെന്നും എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ച് പോവുന്നു എന്നായിരുന്നു താരം പറഞ്ഞത്.