ഒന്നിച്ചു വളര്‍ന്നു..കഠിനമായ ദിനങ്ങളില്‍ കരുത്തായി.. സുന്ദരമായ നിമിഷങ്ങളെ ആഘോഷമാക്കി;എനിക്ക് എപ്പോഴെങ്കിലും മോഹന്‍ലാലിനെപ്പോലെ ആകാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല;പതിനാലാം വിവാഹവാര്‍ഷികം ആഘോഷിച്ച് സ്‌നേഹയും പ്രസന്നയും

Malayalilife
 ഒന്നിച്ചു വളര്‍ന്നു..കഠിനമായ ദിനങ്ങളില്‍ കരുത്തായി.. സുന്ദരമായ നിമിഷങ്ങളെ ആഘോഷമാക്കി;എനിക്ക് എപ്പോഴെങ്കിലും മോഹന്‍ലാലിനെപ്പോലെ ആകാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല;പതിനാലാം വിവാഹവാര്‍ഷികം ആഘോഷിച്ച് സ്‌നേഹയും പ്രസന്നയും

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായ സ്നേഹയും പ്രസന്നയും തങ്ങളുടെ പതിനാലാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. തന്റെ പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഹൃദ്യവും അതിലേറെ രസകരവുമായ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

വിവാഹ വാര്‍ഷിക ആശംസകള്‍ പ്രസന്ന . എല്ലാ സന്തോഷത്തിലും വെല്ലുവിളികളിലും ചിരിയിലും കണ്ണീരിലും കൈ കോര്‍ത്തുപിടിച്ച പതിനാല് വര്‍ഷങ്ങള്‍. ഓരോ ദിവസവും നമ്മള്‍ നമുക്കായി തന്നെ തിരഞ്ഞെടുത്തു. ഓരോ ഘട്ടത്തിലും അപരസ്പരം അടുത്തു നിന്നു, ഒരുമിച്ച് വളര്‍ന്നു, കഠിനമായ ദിവസങ്ങളിലും പിടിച്ചു നിന്നും, മനോഹരമായ ദിവസങ്ങള്‍ ആഘോഷമാക്കി. ഈ യാത്രയില്‍ എണ്ണമറ്റ ഓര്‍മകള്‍ സൃഷ്ടിച്ചു.

സത്യസന്ധമായി പറഞ്ഞാല്‍, 14 വര്‍ഷങ്ങള്‍ ഒരുമിച്ചിട്ടും, ഏറ്റവും വലിയ പ്രണയകഥ ഇപ്പോഴും പരസ്പരം മാനസികാവസ്ഥകളെയും ശീലങ്ങളെയും നിസ്സാരകാര്യങ്ങളെച്ചൊല്ലിയുള്ള വഴക്കുകളെയും അതിജീവിക്കുക എന്നതാണ്. തമാശ മാറ്റി നിര്‍ത്തിയാല്‍, നമ്മള്‍ പങ്കിടുന്നത് ശരിക്കും മനോഹരമായ ഒന്നാണ്- സ്നേഹം, ക്ഷമ, മനസ്സിലാക്കല്‍, ഒരുമ എന്നിവയാല്‍ കെട്ടിപ്പടുത്ത ഒരു ബന്ധം. ഇനിയും നിരവധി വര്‍ഷങ്ങള്‍ സ്നേഹം, ചിരി, ഓര്‍മ്മകള്‍, പരസ്പരം എന്നെന്നേക്കുമായി ശല്യപ്പെടുത്തല്‍ എന്നിവയ്ക്കായി... നിന്നെ സ്നേഹിക്കുന്നു- എന്നാണ് സ്നേഹയുടെ പോസ്റ്റ്

'വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ ഒരുമിച്ച് ആ അജ്ഞാത തീരങ്ങളിലേക്ക് കാലെടുത്തു വെച്ചു.എങ്ങനെയെന്നറിയില്ല, ഓരോ വഴിത്തിരിവുകളും പരീക്ഷണങ്ങളും കൊച്ചു കൊച്ചു നിമിഷങ്ങളും നമ്മുടെ ജീവിതകഥയിലെ മനോഹരമായ ഭാഗങ്ങളായി മാറി.വെറുതെയിരുന്ന ഓരോ നടത്തങ്ങളും ഭ്രാന്തമായ സംസാരങ്ങളും...പ്രണയത്തിന്റെ തിളക്കങ്ങള്‍ മുതല്‍ പ്രതിസന്ധികളുടെ കൊടുങ്കാറ്റുകള്‍ വരെ...സാധാരണ ദിവസങ്ങളില്‍ നിന്ന് പോലും നമ്മള്‍ ഓര്‍മ്മകള്‍ സൃഷ്ടിച്ചു, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലൂടെയും നമ്മള്‍ കൂടുതല്‍ അടുത്തു.നമ്മള്‍ ഒരു ജീവിതം പടുത്തുയര്‍ത്തുക മാത്രമല്ല ചെയ്തത്...പരസ്പരം ആത്മാവില്‍ ഒരു അടയാളം കൂടി പതിപ്പിക്കുകയായിരുന്നു.

പിന്നെ ഒരു കാര്യം കൂടി...കഴിഞ്ഞ 14 വര്‍ഷമായി നീ എപ്പോഴും എന്റെ 'വലതുവശത്താണ്' അതായത്, എന്റെ വലതുകൈയ്യില്‍ പിടിച്ചുതന്നെയാണ് നിന്റെ നടത്തം. (കാരണം നിനക്ക് കൂടുതല്‍ ഇഷ്ടം നിന്റെ ഇടത് പ്രൊഫൈല്‍ ആണല്ലോ!)എനിക്ക് എപ്പോഴെങ്കിലും മോഹന്‍ലാലിനെപ്പോലെ ആകാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല...പക്ഷേ, എന്റെ കൂടെ നടക്കുമ്പോള്‍ നീ എപ്പോഴും എന്റെ വലതു തോളില്‍ പിടിച്ചു താഴേക്ക് വലിക്കുന്നത് കണ്ടാല്‍, ആ പ്രസിദ്ധമായ 'മോഹന്‍ലാല്‍ ചെരിവ്' ഉടനെ തന്നെ എനിക്ക് കിട്ടുമെന്ന് ഉറപ്പാണ് .വിവാഹ വാര്‍ഷികാശംസകള്‍ പ്രിയേ' പ്രസന്നയുടെ വാക്കുകള്‍.

snehas prasanna wedding anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES