സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് സ്‌നേഹ ശ്രീകുാമര്‍. താരത്തിന്റെ യൂട്യൂബ് ചാനലിന് ഒരുപാട് ആരാധകരുണ്ട്. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും മറ്റും സ്‌നേഹ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ സ്‌നേഹ എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്‌നേഹയുടെ ഭര്‍ത്താവും മകനുമെല്ലാം ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഭര്‍ത്താവും മകനും മാത്രമല്ല വളര്‍ത്തു മൃഗമായ ഓസ്‌കാറും ഇന്ന് ആരാധകര്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിതാ തന്റെ മകനെക്കുറിച്ചുള്ള സ്‌നേഹയുടെ മനോഹരമായ കുറിപ്പ് ശ്രദ്ധ നേടുകയാണ്. സ്‌നേഹയുടേയും ശ്രീകുമാറിന്റേയും മകന്‍ കേദറിന്റെ ഒന്നാം ജന്മദിനമാണിന്ന്. മകന് ജന്മദിനാശംസ നേര്‍ന്നു കൊണ്ടാണ് സ്‌നേഹ പങ്കുവച്ചിരിക്കുന്നത്. കുറിപ്പ് വൈറലായി മാറുകയാണ്.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഈ സമയത്ത് താന്‍ ലേബര്‍ റൂമില്‍ വേദന തുടങ്ങി കിടക്കുകയായിരുന്നു എന്നാണ് സ്‌നേഹ കുറിപ്പില്‍ പറയുന്നത്. ഇപ്പോഴും തനിക്ക് ദൈവത്തിന്റെ മുഖം സൂസന്‍ ഡോക്ടറുടേതാെന്നാണ് സ്‌നേഹ പറയുന്നത്. പിന്നീടുള്ള ഓരോ ദിവസവും തനിക്ക് ഒരോ അനുഭവങ്ങളുടേതായിരുന്നു എന്നും സ്‌നേഹ ഒര്‍ക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ''കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഈ സമയത്തു ലേബര്‍റൂമില്‍ വേദന തുടങ്ങി കിടക്കുവായിരുന്നു. ഉച്ചക്ക് വാവയെ കിട്ടുംവരെയുള്ള സമയം വേദനയും ചെറിയ പേടിയും ഒക്കെയായി മുന്നോട്ടു പോയി. ഇപ്പോഴും എന്റെ ദൈവത്തിന്റെ മുഖം സൂസന്‍ ഡോക്ടറിന്റെയാണ്. മോനെ എന്നെ കാണിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഒരു പീക്കിരി. പിന്നീടുള്ള ദിവസങ്ങള്‍ ഇന്നുവരെയും ഓരോ അനുഭവങ്ങള്‍ ആയിരുന്നു. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള ദിവസങ്ങള്‍.ഞാന്‍ അമ്മ ആയിട്ടു ഇന്നേക്ക് ഒരു വര്‍ഷം. എന്റെ കേദാറിനു ഇന്ന് ഒരു വയസ്'' എന്നാണ് സ്‌നേഹ പറയുന്നത്.
സ്‌നേഹയും ഭര്‍ത്താവ് ശ്രീകുമാറും മലയാളികള്‍ക്ക് പരിചിതരായ താരദമ്പതിമാരാണ്. ഇരുവരും മറിമയാത്തിലൂടെയാണ് താരങ്ങളാകുന്നത്. 2019 ലായിരുന്നു സ്‌നേഹയുടേയും ശ്രീകുമാറിന്റേയും വിവാഹം. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഇരുവരും. ശ്രീകുമാറിന്റെ സംഗീതവും സ്‌നേഹയുടെ ഡാന്‍സുമെല്ലാം ഇരുവരുടേയും യൂട്യൂബ് ചാനലില്‍ ആരാധകര്‍ക്കായി ഇറുവരും പങ്കുവെക്കാറുണ്ട്.