Latest News

പ്രിയതമയ്ക്ക് വേണ്ടി ഇംഗ്ലീഷ് പ്രണയഗാനം പാടുന്ന ശ്രീകുമാര്‍ വരികള്‍ അവസാനിപ്പിക്കുന്നത് കണ്ണ് നിറച്ച് കൊണ്ട്; പ്രിയപ്പെട്ടവന്റെ ഗാനം പങ്ക് വച്ച് സ്‌നേഹയും; നവദമ്പതികളുടെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകരും

Malayalilife
പ്രിയതമയ്ക്ക് വേണ്ടി ഇംഗ്ലീഷ് പ്രണയഗാനം പാടുന്ന ശ്രീകുമാര്‍ വരികള്‍ അവസാനിപ്പിക്കുന്നത് കണ്ണ് നിറച്ച് കൊണ്ട്; പ്രിയപ്പെട്ടവന്റെ ഗാനം പങ്ക് വച്ച് സ്‌നേഹയും; നവദമ്പതികളുടെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകരും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായി മറിമായത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന ലോലിതനും മണ്ഡോദരിയും അടുത്തിടെയാണ് വിവാഹിതരായത്. ഏറെ രാധക പിന്തുണ ഏറെ നേടിയ വിവാഹംകൂടിയായിരുന്നു ഇരുവരുടേതും. കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇരുവരുടെയും വിവാഹവാര്‍ത്തയു വിശേഷങ്ങളുമാണ് സോഷ്യല്‍മീഡിയയിലും നിറയുന്നത്.

ഇപ്പോളിതാ ഏറ്റവും പുതിയതായി സ്‌നേഹ പങ്ക് വച്ച് ഒരു വിഡിയോയാണ് വൈറലാകുന്നത്.  ശ്രീകുമാര്‍ സ്‌നേഹയ്ക്കായി പാടുന്ന ഒരു പാട്ടും അതിലെ വരികളുമാണ് കൈയ്യടി നേടുന്നത്. സ്‌നേഹയെ കുറിച്ച് പാടി അവസാനം ശ്രീകുമാര്‍ കരയുന്ന രംഗങ്ങളും വീഡിയോയില്‍ കാണാം.

ഇംഗ്ലീഷ് ഗാനമാലപിക്കുന്ന ശ്രീകുമാറിന്റെ നിഷ്‌കളങ്കമായ സ്‌നേഹമാണ് ഇതില്‍ നിന്നും കാണാന്‍ കഴിയുക. വിവാഹത്തിന്റെ അന്നും ശ്രീകുമാര്‍ സ്‌നേഹയെ സ്‌നേഹം കൊണ്ട് കെട്ടിപിടിക്കുന്ന രംഗങ്ങള്‍ വൈറല്‍ ആയിരുന്നു. ഇതിനു പിന്നാലെ ഇരുവരും നിരവധി മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങളും നല്‍കിയിരുന്നു. ഇതില്‍ എല്ലാം എനിക്ക് അവളെ അത്രയും ഇഷ്ടം ആണ് എന്നാണു ശ്രീകുമാര്‍ പറയുന്നത്. 

ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന ചോദ്യത്തിന് അങ്ങനെ നിമിഷത്തെ കുറിച്ച് പറയാന്‍ കഴിയില്ലെന്നാണ്  ശ്രീകുമാര്‍ നല്കുന്ന മറുപടിയും.തുറന്നുപറഞ്ഞാല്‍ 'ഐ ലവ് യു' എന്നുപോലും പരസ്പരം പറഞ്ഞിട്ടില്ല. സ്‌നേഹവും കെയറും ഒക്കെ സംഭവിച്ചുപോകുന്നതാണ്. പരസ്പരം ഇഷ്ടമാണെന്ന് ഞങ്ങള്‍ അറിയുകയായിരുന്നു എന്നും അതാണ് വലിയ കാര്യമെന്നും ശ്രീകുമാര്‍ പറഞ്ഞു.  അദ്ദേഹം എന്നെ നന്നായി കെയര്‍ ചെയ്യുന്നുണ്ടെന്നും നല്ല സുഹൃത്തുക്കളായതുകൊണ്ട് അദ്ദേഹത്തെ കുറിച്ച് നന്നായി അറിയാമെന്നും സ്‌നേഹ പറയുന്നു.

അവളുടെ ചിരി കുസൃതി നിറഞ്ഞതും ക്യൂട്ടുമായതിനാല്‍ ഇഷ്ടമാണ്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ഇഷ്ടട്ടമല്ലെന്ന് ശ്രീകുമാര്‍ പറഞ്ഞപ്പോള്‍, തന്നെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് വലിയ ഇഷ്ടമാണെന്ന് സ്‌നേഹയും മറുപടി നല്‍കി. ഉച്ചഭക്ഷണം ഒഴിവാക്കുന്നതും മൊബൈല്‍, എടിഎം, ഫ്‌ലൈറ്റ് ബോര്‍ഡിങ് തുടങ്ങിയ മറക്കുന്നത് തനിക്ക് തീരെ ഇഷ്ടമല്ലെന്ന് സ്‌നേഹ കൂട്ടിച്ചേര്‍ത്തു. ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഒരഭിമുഖത്തില്‍ ഇരുവരുടെയും മറുപടി ഇപ്രകാരമായിരുന്നു.

ഡിസംബര്‍ പതിനൊന്നിനായിരുന്നു പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വച്ച് ഇരുവരുടെയും വിവാഹം. വളരെ ലളിതമായി നടന്ന വിവാഹച്ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 
 

sneha share sreekumar singing video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES