കുഞ്ഞുണ്ടായാല്‍ പിന്നെ ഫിറ്റ്‌നെസിന് എവിടെ സമയമെന്ന് ചോദിക്കുന്ന അമ്മമാര്‍ ഇത് കാണൂ! നാലുമാസമുള്ള മകളെയും കൊണ്ട് ജിമ്മിലെത്തിയ നടി ശിവദയുടെ വീഡിയോ!

Malayalilife
topbanner
കുഞ്ഞുണ്ടായാല്‍ പിന്നെ ഫിറ്റ്‌നെസിന് എവിടെ സമയമെന്ന് ചോദിക്കുന്ന അമ്മമാര്‍ ഇത് കാണൂ! നാലുമാസമുള്ള മകളെയും കൊണ്ട് ജിമ്മിലെത്തിയ നടി ശിവദയുടെ വീഡിയോ!


ജയസൂര്യയുടെ നായികയായി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശിവദ. മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങള്‍ ചെയ്ത താരം ലൂസിഫര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സിനിമിയില്‍ നിന്നും ഇടവേളയെടുത്ത താരം താന്‍ അമ്മയായ കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് അമ്മയായ സന്തോഷം പങ്കുവച്ചത്. ഇപ്പോള്‍ പ്രസവശേഷം തന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനുളള ശ്രമത്തിലാണ് താരം. ഇതിന്റെ വീഡിയോ നടി പങ്കുവച്ചിരിക്കുകയാണ്.

സു സു സുധീ വാത്മീകം എന്ന സിനിമയിലൂടെ ശ്രദ്ധേയായ മലയാള ചലച്ചിത്ര നടിയാണ് ശിവദ നായര്‍. മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങള്‍ ചെയ്ത താരം ലൂസിഫര്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. സിനിമ സീരിയല്‍ താരമായ മുരളി കൃഷ്ണനാണ് താരത്തിന്റെ ഭര്‍ത്താവ്. താന്‍ അമ്മയായ സന്തോഷം മാസങ്ങള്‍ക്ക് മുമ്പ് താരം പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം അമ്മയായ സന്തോഷം അറിയിച്ചത്. ജൂലൈ 20 നാണ് ശിവദയ്ക്കും മുരളികൃഷ്ണനും മകള്‍ ജനിച്ചത്. എന്നാല്‍, ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവയ്ക്കാന്‍ തിരുവോണദിനം വരെ കാത്തിരിക്കുകയായിരുന്നു താരം.

അരുന്ധതി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ കുഞ്ഞിക്കൈയുടെ ചിത്രവും പങ്കുവച്ചു കൊണ്ടാണ് താരം മകള്‍ ജനിച്ച സന്തോഷെ പങ്കുവച്ചത്. ഇപ്പോള്‍ നാലുമാസത്തോളം പ്രായമുളള കുഞ്ഞുമായി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ എത്തിയതിന്റെ വീഡിയോ ശിവദ പങ്കുവച്ചിരിക്കയാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് വേണ്ടി കഠിനമായ വ്യായമങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ജിമ്മിലെ ട്രെയിനര്‍ കുഞ്ഞിനെ കൈയില്‍ പിടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ട്രെയിനര്‍ അടുത്ത സുഹൃത്ത് ആയാല്‍ ഇതാണ് ഗുണമെന്ന് പറഞ്ഞാണ് ശിവദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ വേഗം തന്റെ ഫിറ്റ്‌നസ്സ് വീണ്ടെടുക്കാനുളള താരത്തിന്റെ ശ്രമത്തെ ആരാധകര്‍ അഭിനന്ദിക്കുകയാണ്.

2015ല്‍ അങ്കമാലിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹിന്ദു ആചാരപ്രകാരങ്ങളോടെയായിരുന്നു ശിവദയുടെയും മുരളിയുടെയും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രഘുവിന്റെ സ്വന്തം റസിയ, സെക്കന്‍ഡ് ഷോ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് മുരളി കൃഷ്ണന്‍. കേരള കഫേ എന്ന ചിത്രത്തില്‍ മുഖം കാണിച്ചായിരുന്നു ശിവദ സിനിമയിലെത്തിയത്. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തില്‍ നായികയായെത്തി. തമിഴിലും മലയാളത്തിലുമായി ശിവദ പത്തോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ സു സുധി വാത്മീകവും ശിക്കാരി ശംഭുവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞുണ്ടായ ശേഷം സിനിമയിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ് ശിവദ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് അവസാനം വേഷമിട്ട മലയാള ചിത്രം. തമിഴില്‍ മൂന്ന് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.


 

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES