മലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. ആറുവയസുകാരി സാവന്‍ റിതുവാണ് സിത്താരയുടെ മകള്‍. സായുകുട്ടിയും ഒരു കൊച്ചുപാട്ടുകാരിയാണെന്ന് നേരത്തെ തെളിയിച്ചിരുന്നു. സിത്താരയ്ക്കൊപ്പം പാട്ടുപാടുന്ന മകളുടെ വീഡിയോകള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഇത്തപ്പോള്‍ സിത്താരയെ മകള്‍ പാട്ടുപഠിപ്പിക്കുന്ന രസകരമായ വീഡിയോ ആണ് വൈറലാകുന്നത്
സിതാരയും ആറു വയസുകാരി മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് ഉയരെ എന്ന ചിത്രത്തിലെ ഗാനം പാടിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകള്‍ക്കൊപ്പം ചേര്‍ന്ന് 'നീ മുകിലോ...' ആസ്വദിച്ചു പാടുന്നതിന്റെ വിഡിയോ സിതാര തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചത്. പിന്നാലെ മകളുടെ നിരവധി ചിത്രങ്ങളും മനോഹരമായി പാടുന്ന മറ്റൊരു വീഡിയോയും താരം പങ്കുവച്ചിരുന്നു. സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ പുലരിപ്പൂപോലെ ചിരിച്ചും എന്നു തുടങ്ങുന്ന ഗാനം കാറിലിരുന്ന് മനോഹരമായി പാടുന്ന വീഡിയോയും സിത്താര പങ്കുവച്ചിരുന്നു. ജാതിക്കാത്തോട്ടം മനോഹരമായി പാടുന്ന സാവന്റെ വീഡിയോ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗ്ഗീസ് പങ്കുവച്ചിരുന്നു. തന്റെ കുടുംബത്തിന്റെയും മകള്‍ റിതുവിന്റെയും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അമ്മയെക്കാളും മിടുക്കി ആണല്ലോ സിത്താരയുടെ മകള്‍ സാവന്‍ ഋതു എന്നാണ് വീഡിയോ കണ്ട ആരാധകര്‍ പറഞ്ഞത്. ഇപ്പോള്‍ സിത്താരയെ പാട്ടുപഠിപ്പിക്കുന്ന മകള്‍ സാവന്റെ വീഡിയോ ആണ് വൈറലാകുന്നത്.
1971ല്‍ പുറത്തിറങ്ങിയ മുത്തശ്ശി എന്ന ചിത്രത്തിനുവേണ്ടി എസ് ജാനകി ആലപിച്ച 'പമ്പയാറിന്‍ പനിനീര്‍ക്കടവില്‍' എന്ന ഗാനമാണ് മകള്‍ അമ്മയെ പഠിപ്പിക്കുന്നത്. ഓരോ വരിയും പാടിക്കൊടുത്ത് ഒപ്പം പാടാന്‍ പറയുന്ന കുഞ്ഞുമകളുടെ കുസൃതിയും അമ്മയുടെ വാത്സല്യവും കര്‍ണാനന്ദകരമാണ്.
വീഡിയോ പങ്കുവെച്ച് സിത്താര എഴുതുന്ന കുറിപ്പിലുമുണ്ട് രസം.ഞങ്ങള്‍ തുടങ്ങട്ടെ ! 1, 2, 3.... പമ്പയാറില്‍ പനിനീര്‍ കടവില്‍ ! കുഞ്ഞി കൈ ചുരുട്ടി ഒരെണ്ണം വന്നത് തക്കസമയത്ത് തടുത്തതുകൊണ്ട് രക്ഷപെട്ടു കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്പോള്‍ തമാശകളിച്ചാല്‍ ആര്‍ക്കായാലും ദേഷ്യം വരും, സ്വാഭാവികം !' വീഡിയോ കാണാം.