പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച ആളുകള്‍ സ്വന്തം വീടുകളിലേക്ക് തിരികെ മടങ്ങാനുളള തയ്യാറെടുപ്പുകളിലാണ്. മഴക്കെടുതിയില്‍ ഓരോ വീടുകളിലും ചെളികയറി വ്യത്തിക്കേടായിരിക്കുന്ന സാഹചര്യമാണുളളത്. വീട് തിരിച്ചുപിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ഗായിക സിത്താര കൃഷ്ണകുമാര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിര്‍ദ്ദേശങ്ങളുമായി സിത്താരയും ഭര്‍ത്താവ് ഡോ സജീഷും രംഗത്തെത്തിയിരിക്കുന്നത്.
വീട് വൃത്തിയാക്കാന്‍ പോകുമ്പോള്‍ അത്യാവശ്യം കരുതേണ്ട വസ്തുക്കളെക്കുറിച്ചാണ് സിത്താര ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നത്. എല്ലാവരും നിര്‍ബന്ധമായി ഗം ബൂട്ടുകളും ഗ്ലൗസുകളും ധരിക്കണമെന്ന് സിത്താര പറയുന്നു. പകര്‍ച്ചവ്യാധികള്‍ ബാധിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് സിതാര ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. പ്രളയത്തില്‍ വെള്ളം കയറിയ സിത്താരയുടെ ആലുവയിലെ വീട്ടില്‍ വെളളം ഇറങ്ങിത്തുടങ്ങിയതോടെ മാലിന്യവും ചെളിയും നിറഞ്ഞുകിടക്കുകയായിരുന്നു. വീട് വൃത്തിയാക്കാനാണ് സിതാര എത്തിയത്. സുരക്ഷണത്തിനായി സര്‍ജിക്കല്‍ ഗ്ലൗസ് ഇടണമെന്ന് സിത്താരയുടെ ഭര്‍ത്താവ് സജീഷ് പറഞ്ഞു. അത് കീറിപ്പോകാതിരിക്കാന്‍ മുകളില്‍ റബ്ബര്‍ ഗ്ലാസ് ധരിക്കാം. മാസ്‌ക്ക് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഡിസ്പോസിബിള്‍ മാസ്‌ക്ക് അല്ല ഉപയോഗിക്കേണ്ടതെന്നും സജീഷ് കൂട്ടിച്ചേര്‍ത്തു. കിണര്‍ ഉപയോഗിക്കുന്നതിന് മുമ്പ് സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. ഒരുമാസത്തോളം ക്ലോറിനേറ്റ് ചെയ്യേണ്ടി വരും. വ്യത്തിയാക്കുമ്പോള്‍ ജനലുകള്‍ തുറന്നിടണം. കൂടാതെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ ഒന്നു ഓണ്‍ ചെയ്യാതിരിക്കുകയും മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുകയും വേണം. അവ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ഇലക്ട്രീഷന്റെ സഹായം തേടാന്‍ മറക്കരുതെന്നും ഡോ സജീഷ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. വീടിനകത്തേക്ക് കയറുമ്പോള്‍ ഒരു സ്പ്രേയറില്‍ അല്‍പം മണെണ്ണ കരുതുക. ഇഴജന്തുകളുണ്ടെങ്കില്‍ അവയില്‍ നിന്നും സംരക്ഷണം നേടാമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.