മലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. പാട്ടുപാടുന്ന തന്റെ മകളുടെയും അച്ഛന്റെയും വീഡിയോകള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവച്ചതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
സിതാരയും ആറു വയസുകാരി മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് ഉയരെ എന്ന ചിത്രത്തിലെ ഗാനം പാടിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകള്‍ക്കൊപ്പം ചേര്‍ന്ന് 'നീ മുകിലോ...' ആസ്വദിച്ചു പാടുന്നതിന്റെ വിഡിയോ സിതാര തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചത്. പിന്നാലെ മകളുടെ നിരവധി ചിത്രങ്ങളും മനോഹരമായി പാടുന്ന മറ്റൊരു വീഡിയോയും താരം പങ്കുവച്ചിരുന്നു. ജാതിക്കാത്തോട്ടം, പുലരിപ്പൂ പോലെ ചിരിച്ചും തുടങ്ങിയ ഗാനങ്ങള്‍ മകള്‍ക്കൊപ്പം പാടുന്ന മനോഹരമായ വീഡിയോകള്‍ സിത്താര പങ്കുവച്ചിരുന്നു. അമ്മയെക്കാളും മിടുക്കി ആണല്ലോ സിത്താരയുടെ മകള്‍ സാവന്‍ ഋതു എന്നാണ് വീഡിയോ കണ്ട ആരാധകര്‍ പറഞ്ഞത്. ഇപ്പോള്‍ സിത്താര പങ്കുവച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. തന്റെ മേക്കപ്പില്ലാത്ത ഒരു ചിത്രമാണ് താരം പങ്കുവച്ചത്. 'ചര്‍മത്തെ നിങ്ങള്‍ ശ്വസിക്കാന്‍ വിടൂ.. ചര്‍മത്തെ വേദനിക്കാന്‍ വിടൂ.. ചര്‍മത്തിന്റെ പാടുകള്‍ കഥപറയട്ടെ... എന്നാല്‍ ചര്‍മത്തിനാല്‍ നിങ്ങളെ വേദിനിപ്പിക്കാന്‍ അനുവദിക്കാതിരിക്കുക... അതൊരു ധ്യാനമാണ്. അത് പിന്തുടരുക.. ആത്മവിശ്വാസം പ്രധാനമാണ്...' വളരെ ആത്മവിശ്വാസം പകരുന്നതാണ് കുറിപ്പെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
മുന്‍പ് അച്ഛന്‍ പാട്ടുപാടുന്നതിന്റെ മനോഹരമായ ഒരു വീഡിയോ താരം പങ്കുവച്ചിരുന്നു. മനോഹരമായ കുറിപ്പിനൊപ്പമാണ് സിത്താരയുടെ വീഡിയോ. സമയം വെളുപ്പിന് 1.30 ഒരു സംഗീത പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയതേ ഉളളു. എന്റെ ചെറുപ്പകാലം മുതല്‍ ഈ മണിക്കൂറുകളാണ് എന്റെ കുടുംബത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സമയം. രാത്രി വൈകിയുളള ഡാന്‍സ് ക്ലാസ്സും സംഗീത ക്ലാസ്സും യൂത്ത് ഫെസ്റ്റിവലും കഴിഞ്ഞ് ഞങ്ങള്‍ മൂന്ന് പേരും ക്ഷീണിച്ച് വീട്ടില്‍ എത്തുന്ന സമയം. അച്ഛന്‍കുട്ടനും അമ്മക്കുട്ടനും കുഞ്ഞാവയും. പക്ഷേ അതിന് ശേഷമാണ് ഞങ്ങള്‍ ഇരുന്ന് സംസാരിക്കുന്നത്, പാട്ടുപാടുന്നത്, ഭക്ഷണം കഴിക്കുന്നത്. ഇതാണ് ഞാന്‍ പാട്ടുപാടാനുളള കാരണം. അമ്മയുടെ കോഫിയ്‌ക്കൊപ്പം അച്ഛന്റെ പാട്ടു കേള്‍ക്കുന്നു. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം, മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ഗായികയെ തേടിയെത്തി.