നടിയും നര്‍ത്തികയുമായ ഭാനുപ്രിയ മലയാളികള്‍ക്കെന്നും പ്രിയങ്കരിയാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്ന നടി ഇപ്പോള്‍ മിനിസ്‌ക്രീനിലും സജീവ സാന്നിധ്യമായിരുന്നു
സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി തിളങ്ങിയ താരം ഇപ്പോള്‍ നടത്തിയ ചില തുറന്ന് പറച്ചിലാണ് ശ്രദ്ധ നേടുന്നത്. ഓര്‍മ്മശക്തി നഷ്ടപ്പെടുന്ന തരത്തിലൊരു അസുഖം നേരിടുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് നടി വെളിപ്പെടുത്തിയത്.
ഈയിടെയായി എനിക്കും തീരെ സുഖമില്ലാത്തതുപോലെയാണ്. ഓര്‍മ്മശക്തി കുറയുകയാണ്. പഠിച്ച ചില കാര്യങ്ങള്‍ ഞാന്‍ മറന്നുപോയി. നൃത്തത്തോടുള്ള താത്പര്യം കുറഞ്ഞു. വീട്ടില്‍ പോലും ഞാന്‍ നൃത്തം പരിശീലിക്കാറില്ല. അടുത്തിടെ സില നേരങ്ങളില്‍ സില മനിദര്‍ഗള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് ഡയലോഗുകള്‍ മറന്നുപോയി. ഓര്‍ത്തിരിക്കേണ്ട പലതും ഞാനിപ്പോള്‍ മറക്കുകയായണ്. മറവിക്ക് കാരണം മോശമായ ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകള്‍ താന്‍ കഴിക്കാറുണ്ടെന്ന് ഭാനുപ്രിയ വെളിപ്പെടുത്തി. ഭര്‍ത്താവ് ആദര്‍ശ് കൗശലുമായി താന്‍ വേര്‍പിരിഞ്ഞെന്ന വാര്‍ത്ത തെറ്റാണെന്നും ഭാനുപ്രിയ പറഞ്ഞു.
ഈ ബന്ധത്തില്‍ അഭിനയ എന്ന മകളുണ്ട്. മകള്‍ ലണ്ടനില്‍ പഠിക്കുകയാണെന്ന് ഭാനുപ്രിയ പറഞ്ഞു. മമ്മൂട്ടിയുടെ നായികയായി അഴകിയ രാവണന്‍ എന്ന ചിത്രത്തിലൂടെയാണ് ഭാനുപ്രിയ മലയാളത്തിലേക്ക് എത്തുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മഞ്ഞു പോലൊരു പെണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളിലും സാന്നിദ്ധ്യം അറിയിച്ചു.
മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അഭിനയിച്ച് തിളങ്ങി നിന്ന സൂപ്പര്‍ നായികയാണ് ഭാനുപ്രിയ. 1998 ല്‍ നടി വിവാഹതിയായതോട് കൂടി ചെറിയ ഇടവേളകള്‍ വന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു. എന്നാല്‍ 2005 ന് ശേഷം ഭാനുപ്രിയ മലയാളത്തിലേക്ക് തിരികെ വന്നിരുന്നില്ല. ഇപ്പോള്‍ തമിഴിലും തെലുങ്കിലുമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് അസുഖക്കാര്യം പറയുന്നത്.
1998 ല്‍ ഡിജിറ്റല്‍ ഗ്രാഫിക് എന്‍ജിനീയറായ ആദര്‍ശ് കൗശലുമായിട്ടുള്ള നടിയുടെ വിവാഹം. ഈ ബന്ധത്തില്‍ അഭിനയ എന്നൊരു മകളും ജനിച്ചു. വിവാഹശേഷം ഭര്‍ത്താവിന്റെ കൂടെ കാലിഫോര്‍ണിയയിലായിരുന്നു ഭാനുപ്രിയ. പിന്നീട് നാട്ടിലേക്ക് വരികയായിരുന്നു.