ചലച്ചിത്ര പിന്നണിഗായകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ശബ്ദത്തിനുടമയാണ് ഗായിക രഞ്ജിനി ജോസ്. പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് താരം പിന്നണി ഗാന രംഗത്തേക്ക് ചുവടു വെക്കുന്നത്. ഒരു സിനിമ കുടുംബത്തില്‍ നിന്നു തന്നെയാണ് രഞ്ജിനിയുടെ വരവും. എണ്‍പതുകളിലെ പ്രമുഖ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ ബാബു ജോസിന്റേയും ജയലക്ഷ്മിയുടേയും മകളാണ് രഞ്ജിനി
മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും ആയി ഇതിനോടകം 200ലധികം പാട്ടുകള്‍ രഞ്ജിനി പാടിയിട്ടുണ്ട്.ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു.മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീതലോകത്തേക്ക് കടന്ന പ്രതിഭയാണ് രഞ്ജിനി
പിന്നണി ഗായികയായി പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാന്‍ഡും രഞ്ജിനിയുടേതായിട്ടുണ്ട്.നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രത്തിനു വേണ്ടി രഞ്ജിനി ഒരുക്കിയ തീം സോങ്ങ് അടുത്തിടെ ശ്രദ്ധ നേടിയിരുന്നുരഞ്ജിനി തന്നെയാണ് ഈ ഇംഗ്ലീഷ് ഗാനത്തിന് ഈണം പകര്‍ന്നു പാടിയിരിക്കുന്നത്.
മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹജീവിതത്തെക്കുറിച്ച് രഞ്ജിനി സംസാരിച്ചിരുന്നു. രഞ്ജനിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുന്നത്. 2013 ആയിരുന്നു രഞ്ജിനി വിവാഹിതയാകുന്നത്. റാം നായര്‍ ആണ് താരത്തെ വിവാഹം ചെയ്തത്. എല്ലാവരും എതിര്‍ത്ത ഒരു ബന്ധമായിരുന്നു അത്. പക്ഷേ ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ശരിയാകണമെന്നില്ല എന്നും രഞ്ജിനി പറയുന്നു. ഒരുപാട് അഡ്ജസ്റ്റ് ചെയ്തു , എല്ലാം ശരിയാകും എന്ന് വിചാരിച്ചാണ് മുന്നോട്ടു പോയിരുന്നത്. പക്ഷേ ഒടുവില്‍ എല്ലാം വിഫലം ആവുകയായിരുന്നു, അങ്ങനെ ബന്ധം വേര്‍പിരിയുകയായിരുന്നു എന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.പക്ഷേ ഒരു പേപ്പറില്‍ ഒപ്പിട്ടു എന്ന് വച്ച് അദ്ദേഹം എനിക്ക് ആരും അല്ലാതാകുന്നില്ല എന്നും , തന്റെ ജീവിതത്തില്‍ എന്നും റാം പ്രിയപ്പട്ടവന്‍ ആയിരിക്കുമെന്നും താരം പറയുന്നു.