Latest News

ശബ്ദം ഇല്ലാത്ത ഞാൻ ഞാനേ അല്ല; ശബ്ദം നഷ്ടപ്പെട്ടെന്ന് അറിയിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ; ആശ്വാസവാക്കുകളുമായി ആരാധകർ

Malayalilife
ശബ്ദം ഇല്ലാത്ത ഞാൻ ഞാനേ അല്ല; ശബ്ദം നഷ്ടപ്പെട്ടെന്ന് അറിയിച്ച് ഗായകൻ  ഹരീഷ് ശിവരാമകൃഷ്ണൻ; ആശ്വാസവാക്കുകളുമായി ആരാധകർ

ലയാള സിനിമ ആസ്വാദകർക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷണൻ. നിരവധി ഗണനകളിലുലൂടെ ഗായകൻ ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ  ശബ്ദം നഷ്ടപ്പെട്ടു. ശബ്ദത്തിന് 15 ദിവസം വിശ്രമം നല്‍കിയിരിക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ ഗായകന്‍ അറിയിച്ചു. 

'ശബ്ദം ഇല്ലാത്ത ഞാൻ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഉള്ള എന്റെ വലിയ തിരിച്ചറിവ്. 15 ദിവസത്തെ വോയ്സ് റെസ്റ്റ്'- എന്നാണ് ഹരീഷ് കുറിച്ചത്. 

നിരവധി ആരാധകരാണ് അതിനു പിന്നാലെ ആശ്വാസ വാക്കുകളുമായി  എത്തിയത്. ഗായകനോട് മിണ്ടാതിരിക്കാൻ പറഞ്ഞാലുള്ള അവസ്ഥ എന്താണ്. സാരമില്ല 15 ദിവസം മിണ്ടാതിരുന്നു ഇഷ്ടമുള്ള പാട്ടുകൾ കേൾക്കൂ.ആ ശബ്ദം കേൾക്കാൻ ഞങ്ങളും കാത്തിരിക്കാം.- എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. 

ഹരീഷും സിത്താര കൃഷ്ണകുമാറും ഉൾപ്പടെയുള്ള ​ഗായകർ കുറച്ചു ദിവസങ്ങൾക്കു മുൻപാണ്  യൂറോപ്യൻ ട്രിപ്പിന് പോയിരുന്നു. യുകെയിലും അയർലൻഡിലുമായി നിരവധി ഷോകളിൽ ഇവർ പങ്കെടുത്തിരുന്നു. 

 

 

ശബ്ദം ഇല്ലാത്ത ഞാൻ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഉള്ള എന്റെ വലിയ തിരിച്ചറിവ്. voice rest for 15 days .

Posted by Harish Sivaramakrishnan on Thursday, March 10, 2022

 

singer hareesh shivaramakrishnan lost his voice

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക