Latest News

ഗായകന്‍ അഫ്സലിന്റെ ജേഷ്ഠന്‍ വിട വാങ്ങി; വൃക്ക രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത് ബഹ്‌റിനലെ പ്രശസ്ത കലാകാരന്‍ കൂടിയായ ഷംസ് കൊച്ചിന്‍

Malayalilife
 ഗായകന്‍ അഫ്സലിന്റെ ജേഷ്ഠന്‍ വിട വാങ്ങി; വൃക്ക രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത് ബഹ്‌റിനലെ പ്രശസ്ത കലാകാരന്‍ കൂടിയായ ഷംസ് കൊച്ചിന്‍

വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയ ഗായകനാണ് അഫ്‌സല്‍. അടിപൊളിയും മെലഡിയും ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അഫ്സലിനെ നിഷ്‌കളങ്കമായ ചിരിയോടെ മാത്രമെ ആരാധകര്‍ക്ക് കാണാന്‍ സാധിക്കൂ. എന്നാലിപ്പോഴിതാ, ഹൃദയം തകരുന്ന വേദനയിലാണ് അദ്ദേഹമുള്ളത്. ചാനല്‍ പരിപാടികളും സ്റ്റേജ് ഷോകളുമൊക്കെയായി മുന്നോട്ടു പോകുന്നതിനിടെ തന്റെ ജീവിതത്തിലെ സങ്കടകരമായൊരു കാര്യത്തെക്കുറിച്ച് പറഞ്ഞുള്ള ഗായകന്‍െ പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അദ്ദേഹത്തിന്റെ വലിയ കുടുംബത്ിതനും മുഴുവന്‍ വേദനയാകുന്നത്.

എന്റെ ജ്യേഷ്ഠന്‍ ഷംസുക്ക (ഷംസു ഇസ്മായില്‍) മരണപ്പെട്ടു. കബറടക്കം ശനിയാഴ്ച, കപ്പലണ്ടിമുക്ക് പടിഞ്ഞാറേ പള്ളിയില്‍. എല്ലാവരും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം എന്നായിരുന്നു ഗായകന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സങ്കടകരമായൊരു വാര്‍ത്ത, ഈ ദു:ഖത്തെ അതിജീവിക്കാന്‍ കുടുംബത്തിന് കഴിയട്ടെ, പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുന്നു, പ്രണാമം, തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയായി വന്നത്. 

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടയിലായിരുന്നു വിയോഗം. വര്‍ഷങ്ങളായി ബഹ്‌റൈനിലായിരുന്നു അദ്ദേഹം, അടുത്തിടെയായിരുന്നു നാട്ടിലേക്കെത്തിയത്. പ്രവാസി സാംസ്‌കാരിക കൂട്ടായ്മകളിലെല്ലാം സജീവമായിരുന്നു. കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് വിവിധ സംഘടനകള്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.

കുടുംബത്തിലെല്ലാവരും പാട്ടുകാരായിരുന്നു. വാപ്പച്ചിയില്‍ നിന്നുമാണ് അഫ്സലും ചേട്ടന്‍ ഷംസു ഇസ്മയിലിനുമെല്ലാം മ്യൂസിക്ക് കിട്ടിയത്. ഹാര്‍മോണിയം വെച്ച് പാടുമായിരുന്നു ഇവരുടെ പിതാവ്. സഹോദരനും സഹോദരിയുമെല്ലാം പാട്ടുകാരായിരുന്നു. വാപ്പച്ചി അവരെക്കൊണ്ടെല്ലാം പാടിക്കുമായിരുന്നു. ജീവിതത്തില്‍ എന്നും സംഗീതം നിറഞ്ഞു നില്‍ക്കുന്ന കുടുംബമായിരുന്നു അവരുടേത്. വാപ്പച്ചിയുടെ സംഗീത വാസന അതുപോലെ ഏറ്റുവാങ്ങി ഷംസു ഇസ്മയിലാണ് ആദ്യം പിന്നണി ഗാനരംഗത്തേക്ക് വന്നത്. ഷംസുവാണ് അഫ്സലിനേയും പാട്ടിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. എന്നാല്‍ പിന്നീട് ചേട്ടന്‍ സ്വകാര്യ ജീവിതത്തിലേക്ക് തിരിഞ്ഞപ്പോള്‍ വിദേശത്തെ ജോലിയും കാര്യങ്ങളും തിരക്കും ഒക്കെയായി പോവുകയായിരുന്നു. എന്നാല്‍ ഇവിടെയും പ്രവാസികള്‍ക്കിടയില്‍ സജീവമായിരുന്നു.

സെലിബ്രേറ്റി ഗായകന്‍ ആണെങ്കിലും എന്നും ഒരു സാധാരണക്കാരന്റെ വിനയവും സ്നേഹവും ഒക്കെയാണ് അഫ്സലിന്റെ മുഖത്ത് തെളിയുക. പെര്‍ഫോം ചെയ്യുന്ന സമയത്ത് മാത്രമാണ് സെലിബ്രിറ്റിയാവുന്നത്, അല്ലാത്ത സമയത്ത് തനി സാധാരണക്കാരനായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അഫ്‌സല്‍ പറഞ്ഞിരുന്നു. ചിത്ര ചേച്ചിയുടെ ശൈലി അങ്ങനെയാണ്. ചേച്ചിയെ ആദ്യം കണ്ടത് മുതലുള്ള സൗഹൃദം ഇന്നും അതേപോലെ നിലനിര്‍ത്തുന്നുണ്ട് എന്നാണ് അഫ്സല്‍ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം അഫ്‌സല്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

കല്യാണരാമനിലെ കൈതുടി താളം എന്ന പാട്ടാണ് അഫ്സലിന്റെ മികച്ച ഗാനങ്ങളില്‍ ആദ്യ ലിസ്റ്റിലുള്ളത്. ട്രാക്ക് പാടാന്‍ വേണ്ടിയായിരുന്നു വിളിച്ചത്. ശബ്ദം ഇഷ്ടമായതോടെയായിരുന്നു ഏതെങ്കിലും ഒരു പാട്ട് പാടിക്കാം എന്ന് അവര്‍ തീരുമാനിച്ചത്. കൈ തുടി എന്ന പാട്ട് കേട്ടപ്പോള്‍ ഇത് വേറെ ആരെക്കൊണ്ടും പാടിക്കുന്നില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. ഇന്നും ആളുകള്‍ തന്നെ തിരിച്ചറിയുന്നത് ഈ പാട്ടിലൂടെയാണെന്നും അഫ്‌സല്‍ പറഞ്ഞിരുന്നു. ഗാനമേള വേദികളിലെല്ലാം ഈ പാട്ട് പാടാനായി ആവശ്യപ്പെടാറുണ്ട്.

singer afsal shared brother

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES