Latest News

നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി; വധു സുഹൃത്തും മറാത്തി നടിയും നര്‍ത്തകിയുമായ തന്‍വി; വിവാഹ ചിത്രങ്ങള്‍ പങ്ക് വച്ച് താരം

Malayalilife
 നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി; വധു സുഹൃത്തും മറാത്തി നടിയും നര്‍ത്തകിയുമായ തന്‍വി; വിവാഹ ചിത്രങ്ങള്‍ പങ്ക് വച്ച് താരം

തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഗായകനും നടനുമായ സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി. താരം തന്നെ സോഷ്യല്‍മീഡിയയിലൂടെയാണ് ഇത് അറിയിച്ചിരിക്കുന്നത്. അടുത്ത സുഹൃത്തും മറാത്തി താരവും നര്‍ത്തകിയുമായ മുംബൈ സ്വദേശിനി തന്‍വി പാലവ് ആണ് വധു. 

എല്ലാവരുടേയും പ്രണയകഥ മനോഹരമാണ്. എന്നാല്‍, ഞങ്ങളുടേതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്. ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുള്‍ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലത്തേയും പാര്‍ട്ണര്‍ ഇന്‍ ക്രൈം'. തന്‍വിയുടെ ചിത്രം 
പങ്കുവച്ചു കൊണ്ട് സിദ്ധാര്‍ഥ് കുറിച്ചു...

ഫഹദ് ഫാസില്‍ നായകനായെത്തിയ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തെത്തിയ സിദ്ധാര്‍ഥ് നിരവധി മ്യൂസിക്കല്‍ ആല്‍ബങ്ങളുടെയും ഭാഗമായിട്ടുണ്ട്.വി.കെ പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാറിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സിദ്ധാര്‍ഥ് അഞ്ജലി മേനോന്‍ ചിത്രം കൂടെയിലും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

sidharth menon tied knot with friend tanvi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES