ഏറെക്കാലമായി കേള്‍ക്കുന്ന ഗോസിപ്പുകള്‍ക്ക് ഒടുവില്‍ സ്ഥിരീകരണമായിരിക്കുന്നു. ലണ്ടന്‍കാരനും നടനുമായ മൈക്കിള്‍ കോര്സെയ്ലുമായി താന്‍ പ്രണയത്തിലാണെന്ന് നടി ശ്രുതി ഹാസന് തുറന്ന് പറഞ്ഞിരിക്കുകയാണ്.പാര്‍ട്ണേഴ്സ് എന്ന കുറിപ്പോടെ കാമുകനുമൊത്തുള്ള ചിത്രം പങ്ക് വച്ചുകൊണ്ട് നടി ഇക്കാര്യം അറിയിച്ചത്.
ശ്രുതി ഹാസന് ലണ്ടന്‍കാരനും നടനുമായ മൈക്കിള്‍ കോര്സെയ്ലുമായി ഡേറ്റിംഗിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ശ്രുതി ഹാസന് ഇതുവരെ തയ്യാറായിരുന്നില്ല. ഇപ്പോള്‍ പ്രണയം പരോക്ഷമായി തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രുതി ഹാസന്.
ശ്രുതിയും മൈക്കിള്‍ കോര്‍സലേയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു. മുംബൈയില്‍ നിന്നും കാറില്‍ ഇകുന്ന് കെട്ടിപ്പിടിക്കുന്നതും, എയര്‍പോര്‍ട്ടിലൂടെ സഞ്ചരിക്കുന്നതുമായി ചിത്രങ്ങള്‍ പലപ്പോഴും പ്രചരിച്ചിരുന്നു. പിതാവായ കമല്‍ ഹാസനും കാമുകനുമൊപ്പം മാസങ്ങള്‍ക്ക് ശ്രുതി ഒരു വിവാഹത്തില്‍ പങ്കെടുത്തതോടെ നടിയുടെ ബന്ധം വീട്ടുകാര്‍ക്കും അറിയാമെന്ന് നിഗമനത്തിലെത്തുകയായിരുന്നു. ഇതോടെ കമല്‍ഹാസനും ഇരുവരുടെയും പ്രണയം അംഗീകരിച്ചിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടും വന്നിരുന്നു.