തനിക്ക് ഹൃദാഘാതം വരാന്‍ കാരണം കൊവിഡ് 19 വാക്സിന്‍ ആകാമെന്ന് ബോളിവുഡ് നടന്‍. ഗോല്‍മാല്‍ സിനിമയിലൂടെ ശ്രദ്ധേയനായ താരം ശ്രേയസ് താല്‍പാഡെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷമായിരുന്നു താരത്തിന് ഹൃദയാഘാതമുണ്ടായത്.
'ഞാന്‍ പുകവലിക്കാറില്ല, സ്ഥിരമായി മദ്യപിക്കുന്ന ആളുമല്ല, പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാറുമില്ല. എന്റെ കൊളസ്‌ട്രോള്‍ ലെവല്‍ കുറച്ച് ഉയര്‍ന്ന അളവിലാണ്, എന്നാല്‍ ഇക്കാലത്ത് അത് സാധാരണമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മരുന്ന് കഴിച്ചതോടെ അത് കുറഞ്ഞ അളവിലേയ്ക്ക് എത്തുകയും ചെയ്തു. എനിക്ക് ഡയബറ്റീസോ ബിപിയോ ഇല്ല, അങ്ങനെ ഒരു അസുഖങ്ങളുമില്ലെങ്കില്‍ പിന്നെ മറ്റന്തായിരിക്കാം കാരണം? ശ്രേയസ് അഭിമുഖത്തിനിടെ പറഞ്ഞു.
കോവിഡ് വാക്സിന്‍ എടുത്തതിന് ശേഷമാണ് എനിക്ക് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടാന്‍ തുടങ്ങിയത്. പ്രചരിക്കുന്ന കാര്യങ്ങളില്‍ ചിലപ്പോള്‍ സത്യമുണ്ടായിരിക്കാം. ഒന്നുങ്കില്‍ കൊവിഡ് മൂലമാകാം അല്ലെങ്കില്‍ അതിന്റെ വാക്സിന്‍ ആകാം. ഇതില്‍ ഏതിനെങ്കിലും ബന്ധമുണ്ടാകാം. നമ്മുടെ ശരീരത്തിലേയ്ക്ക് എന്താണ് നമ്മള്‍ കടത്തിവിട്ടതെന്ന് നമ്മുക്കറിയില്ല എന്നത് നിര്‍ഭാഗ്യകരമാണ്. നമ്മള്‍ കമ്പനികളെ വിശ്വസിച്ച് മരുന്നെടുത്തു. കൊവിഡിന് മുന്‍പ് ഇത്തരം സംഭവങ്ങളെക്കുറിച്ച് കേട്ടിട്ടില്ല'- നടന്‍ കൂട്ടിച്ചേര്‍ത്തു
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മുംബയില്‍ 'വെല്‍കം ടു ദി ജംഗിള്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശ്രേയസിന് ഹൃദയാഘാതം ഉണ്ടായത്. ഇക്ബാല്‍, ഓം ശാന്തി ഓം, ഡോര്‍, ഗോല്‍മാല്‍ 3, കോന്‍ പ്രവീണ്‍ താംബെ, ഹൗസ്ഫുള്‍ 2 എന്നിവയാണ് താരത്തിന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍