മുകേഷിന്റെ മകനും നടനുമായ ശ്രാവണ്‍ മുകേഷിന്റെ പിറന്നാള്‍ കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമാകുന്നത്. തന്റ. പിറന്നാള്‍ ദിനത്തില്‍ അമ്മക്കും സഹോദരനും ഒപ്പമുളള ചിത്രം പങ്ക് വച്ചാണ് ശ്രാവണ്‍ കുറിപ്പ് പങ്ക് വച്ചത്.ശ്രാവണ്‍ ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും പ്രൊഫഷനലി ഡോക്ടറാണ്.
'ബര്‍ത്ത്ഡേ എന്നത് ഒരു പുതിയ തുടക്കവും, ആരംഭവുമാണ്. പുതിയ പ്രതീക്ഷയോടെ, പുതിയ പരീക്ഷണങ്ങള്‍ നടത്താനും, ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും മുന്നോട്ട് പോകാനുള്ള തുടക്കം. എന്റെ നെടുന്തൂണും ശക്തിയുമായി കൂടെ നില്‍ക്കുന്ന അമ്മയ്ക്കും മിക്കിക്കും നന്ദി' എന്നാണ് ശ്രാവണ്‍ എഴുതിയത്.
എന്ത് ടെന്‍ഷനുണ്ടെങ്കിലും, അമ്മയും സഹോദരനും ഉള്ളിടത്തേക്ക് ഓടിയെത്തുമ്പോള്‍ എല്ലാത്തിനും സമാധാനമുണ്ട് എന്ന് നേരത്തെ ഒരു പോസ്റ്റില്‍ തേജസ് പറഞ്ഞിരുന്നു.
സരിതയും രണ്ട് മക്കളും കൂടിച്ചേരുമ്പോള്‍ അതൊരു സ്വര്‍ഗ്ഗമാണെന്ന് മൂവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് മനസ്സിലാവും.
1988ലാണ് സരിതയുടെയും മുകേഷിന്റെയും പ്രണയ വിവാഹം കഴിഞ്ഞത്. അന്ന് തെലുങ്ക് - തമിഴ് സിനിമാ ലോകത്ത് സജീവമായി നിന്നിരുന്ന നടിയായിരുന്നു സരിത. എന്നാല്‍ വിവാഹ ജീവിതം അത്ര നല്ല രീതിയില്‍ പോയില്ല. 2011 ല്‍ ആണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. വിവാഹ മോചനത്തിന് ശേഷം മക്കള്‍ രണ്ടു പേരും അമ്മയ്ക്കൊപ്പം പോയി. 2013 ല്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തുവെങ്കിലും 2021 ഓടെ ആ ബന്ധവും വിവാഹ മോചനത്തില്‍ അവസാനിച്ചു.