Latest News

എട്ട് വയസ് ഉള്ളപ്പോള്‍ താന്‍ വരുണ്‍ ധവാനെ പ്രപ്പോസ് ചെയ്തു; തനിക്ക്   പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് അവന്‍  ഓടിപ്പോയി; സ്ത്രീ 2 ഷൂട്ടിങിനിടെ താമസിച്ച മുറിയില്‍ കുരങ്ങന്‍മാറി കയറി പലഹാരം മോഷ്ടിച്ചു; ശ്രദ്ധ കപൂര്‍ പങ്ക് വച്ചത്

Malayalilife
 എട്ട് വയസ് ഉള്ളപ്പോള്‍ താന്‍ വരുണ്‍ ധവാനെ പ്രപ്പോസ് ചെയ്തു; തനിക്ക്   പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് അവന്‍  ഓടിപ്പോയി; സ്ത്രീ 2 ഷൂട്ടിങിനിടെ താമസിച്ച മുറിയില്‍ കുരങ്ങന്‍മാറി കയറി പലഹാരം മോഷ്ടിച്ചു; ശ്രദ്ധ കപൂര്‍ പങ്ക് വച്ചത്

ബോളിവുഡിലെ യുവതാരങ്ങളാണ് വരുണ്‍ ധവാനും ശ്രദ്ധ കപൂറും. ഇരുവരും സിനിമാ കുടുംബങ്ങളില്‍ നിന്നും വന്നവരാണ്. നടന്‍ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ കപൂര്‍. സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍ ധവാന്‍. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. ഈയ്യടുത്തിടെ പുറത്തിറങ്ങിയ ശ്രദ്ധ കപൂറിന്റെ സ്ത്രീ 2വില്‍ വരുണ്‍ ധവാന്‍ അതിഥി വേഷത്തിലെത്തിയിരുന്നു. നേരത്തെ വരുണ്‍ ധവാന്റെ ഭേഡിയയില്‍ ശ്രദ്ധയും അതിഥി വേഷത്തിലെത്തിയിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ കുട്ടിക്കാലത്തെ രസകരമായ കഥകള്‍ പങ്കുവെക്കുകയാണ് ശ്രദ്ധ കപൂര്‍. ചെറുപ്പത്തില്‍ താന്‍ വരുണ്‍ ധവാനെ പ്രൊപ്പോസ് ചെയ്തിരുന്നുവെന്നും പക്ഷെ വരുണ്‍ പ്രൊപ്പോസല്‍ നിരസിച്ചുവെന്നുമാണ് ശ്രദ്ധ പറയുന്നത്. ശുബാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

വളരെ പഴയ കഥയാണ്. ആളുകള്‍ക്ക് അറിയാം. വരുണ്‍ എന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ്. അത് വലിയൊരു തമാശയാണ്. ഞങ്ങള്‍ ഞങ്ങളുടെ അച്ഛന്മാരുടെ കൂടെ ഷൂട്ടിന് പോയതായിരുന്നു. എനിക്ക് കുട്ടിക്കാലത്ത് തന്നെ വരുണിനോട് ക്രഷ് തോന്നിയിരുന്നു. ഒരു മലമുകളിലായിരുന്നു ഞങ്ങള്‍ പോയത്. അവിടെ കളിച്ചു കൊണ്ടിരിക്കെയാണ് ഞാന്‍ വരുണിനോട് സംസാരിക്കുന്നത്'' ശ്രദ്ധ പറയുന്നു.


ഞാന്‍ വരുണിനോട് പറഞ്ഞു, ഞാന്‍ നിന്നോട് ഒരു കാര്യം പറയും. പക്ഷെ തല തിരിച്ചാകും പറയുക, അര്‍ത്ഥം മനസിലാക്കിക്കോണം. യു ലവ് ഐ! പക്ഷെ എനിക്ക് പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് അവന്‍ അവിടെ നിന്നും ഓടിപ്പോയി'' എന്നാണ് ശ്രദ്ധ പറയുന്നത്. തനിക്ക് അന്ന് എട്ട് വയസ് മാത്രമായിരുന്നുവെന്നും ശ്രദ്ധ പറയുന്നുണ്ട്. അന്നത്തെ ആ സംഭവത്തിന്റെ പേരില്‍ വരുണ്‍ ധവാന്‍ തന്നെ ഇപ്പോഴും കളയിക്കാറുണ്ടെന്നും ശ്രദ്ധ പറയുന്നുണ്ട്. ഓണ്‍ സ്‌ക്രീനിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ശ്രദ്ധയും വരുണും. എബിസിഡി 2, സ്ട്രീറ്റ് ഡാന്‍സര്‍ ത്രി ഡി എന്ന സിനിമകല്‍ലാണ് വരുണും ശ്രദ്ധയും ഒരുമിച്ച് അഭിനയിച്ചത്. ഇരുവരും ചിത്രങ്ങളും വലിയ വിജയങ്ങളായിരുന്നു. പിന്നാലെ ഭേഡിയയിലും സ്ത്രീയിലും അതിഥി വേഷങ്ങളിലൂടെ വീണ്ടും ഒരുമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്ത്രീ 2 പുറത്തിറങ്ങിയത്. ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ്.

ഗംഭീര റെസ്‌പോണ്‍സ് ആണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 150 കോടി രൂപയാണ് സിനിമ നേടിയിരിക്കുന്നത്. ഇപ്പോള്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ ചില രസകരമായ അനുഭവങ്ങളും നടി പങ്ക് വച്ചു.

ഷൂട്ടിങ്ങിന്റെ ഭാഗമായിട്ട് ഇവര്‍ ഒരു ഹോട്ടലില്‍ ആയിരുന്നു തങ്ങിയിരുന്നത്. ഇവര്‍ നിന്നിരുന്ന മുറിയിലേക്ക് കുരങ്ങന്മാര്‍ കയറുകയായിരുന്നു. അവിടെ നിന്നും ചില സാധനങ്ങള്‍ കുരങ്ങന്മാര്‍ എടുത്തുകൊണ്ടുപോയി എന്നാണ് ഇവര്‍ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട നല്‍കിയ ഒരു അഭിമുഖത്തില്‍ ആയിരുന്നു ഇവര്‍ ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഇവരുടെ ഈ വാക്കുകള്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി പകര്‍ത്തുന്നത്.

''ഹോട്ടലില്‍ എന്റെ മുറിയില്‍ കുരങ്ങന്മാര്‍ കയറി. അവര്‍ പലഹാരപ്പൊതി എടുത്തുകൊണ്ടുപോയി. റൂമിന്റെ ഒരു ഭാഗത്ത് ഞാന്‍ ഒരു ഫുഡ് കോര്‍ണര്‍ ഉണ്ടാക്കിയിരുന്നു. ഞാന്‍ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പലഹാരങ്ങള്‍ എല്ലാം അവിടെ ആയിരുന്നു കൊണ്ടു വച്ചിരുന്നത്. ഹോട്ടലില്‍ ഞങ്ങളുടെ ടീം മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ഞാന്‍ എപ്പോഴും വാതില്‍ തുറന്നിടുമായിരുന്നു. ആരും വരില്ല എന്നായിരുന്നു ഞാന്‍ കരുതിയത്'' - നടി പറയുന്നു.

''അപ്പോഴാണ് ഒരു കുരങ്ങന്‍ അവിടെ എത്തിയത്. അവരുടെ സ്വന്തം മുറിയാണ് എന്ന നിലയില്‍ ആയിരുന്നു കുരങ്ങന്മാര്‍ എന്റെ മുറിയില്‍ കയറിയത്. അവര്‍ പ്രൊഫഷണല്‍ കള്ളന്മാര്‍ ആയിരുന്നു. വളരെ സാഹസികമായി തന്നെ അവര്‍ സ്‌നാക്‌സിന്റെ വലിയ പാക്കറ്റ് എടുത്തുകൊണ്ടുപോയി. സ്ത്രീ 2ും കുരങ്ങന്മാരും അങ്ങനെ കണ്ടുമുട്ടുകയായിരുന്നു'' - നടി കൂട്ടിച്ചേര്‍ക്കുന്നു.

shraddha kapoor recalls sthree 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES