വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ശോഭന. നൃത്തത്തെ ജീവവായുവായി കരുതുന്ന താരത്തിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകര്‍ക്ക്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ നായികമാരേറെയാണ്. ചെറുപ്രായത്തില്‍ തന്നെ നൃത്തം അഭ്യസിച്ച് തുടങ്ങിയിരുന്നു. അഭിനയം തുടങ്ങിയപ്പോഴും നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു. അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും നൃത്തവിദ്യാലയവും പരിപാടികളുമൊക്കെയായി സജീവമാണ് താരം. നൃത്തം ചെയ്യുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാമായി താരമെത്താറുണ്ട്. ശോഭന പങ്കുവെച്ച ഡാന്‍സ് വീഡിയോ വൈറലായി മാറുകയാണ് ഇപ്പോള്‍.
പുതിയ നൃത്ത വിഡിയോ പങ്കുവച്ചതില്‍ സ്വന്തം മകളെയും ഒപ്പം കൂട്ടിയിരിക്കുകയാണ് ശോഭന. കുട്ടികളുടെ ബാച്ചിന് മുദ്രാ വിനിയോഗം പറഞഞു കൊടുക്കുമ്പോള്‍ തൊട്ടരികില്‍ തന്നെ മകളെയും ഇരുത്തിയിട്ടുണ്ട്. ഇടയ്ക്ക് ഒളികണ്ണിട്ട് മകള്‍ ചെയ്യുന്നത് ശരിയാണോ എന്ന് ശോഭന നോക്കുന്നും വീഡിയോയില്‍ കാണാം. മകളാണെന്ന് ശോഭന എവിടെയും പറഞ്ഞിട്ടില്ലെങ്കിലും ശോഭനയുടെ തൊട്ടരികില്‍ ഇരിക്കുന്നത് അനന്തനാരായണിയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും. കാരണം, കുട്ടിക്കാലത്തെ ചിത്രത്തില്‍ നിന്നും വലിയ വ്യത്യാസങ്ങളൊന്നും ആ മുഖത്തിന് വന്നിട്ടില്ല.
ഇതാദ്യമായാണ് ആരാധകര്‍ അനന്തനാരായണിയുടെ മുഖം കാണുന്നത്. മുന്‍പ് മകളെ കുറിച്ചും മകളുടെ വിശേഷങ്ങളും എല്ലാം പറഞ്ഞിട്ടുണ്ടെങ്കിലും ചിത്രങ്ങളൊന്നും പങ്കുവച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അനന്തനാരായണിയെ അപ്രതീക്ഷിതമായി കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നേരത്തെ മകള്‍ പകര്‍ത്തിയ വീഡിയോ ശോഭന പങ്കുവച്ചിരുന്നു. അന്ന് ഇതുവരെ ഇന്‍സ്റ്റയില്‍ ഇല്ലാത്ത നാരായണി ആണ് വീഡിയോ പകര്‍ത്തിയതെന്നായിരുന്നു ശോഭന കുറിച്ചത്.
താരത്തിന്റെ ചുവടുകള്‍ക്കൊപ്പം നാരായണിയുടെ ചിത്രീകരണ മികവിനെയും ആസ്വാദകര്‍ ഏറെ പ്രശംസിച്ചു. കുട്ടി വിഡിയോഗ്രാഫര്‍ വളരെ കഴിവുള്ളയാളാണെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങള്‍. ഇതിനു മുന്‍പും ചില നൃത്ത ക്ലാസുകള്‍ ശോഭന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. നൃത്ത കുടുംബത്തില്‍ നിന്നുമായിരുന്നു ശോഭനയുടെ വരവ്. അമ്മായിമാരായ ലളിത-പത്മിനി-രാഗിണിമാരുടെ അതേ പാതയായിരുന്നു അനന്തരവളും പിന്തുടര്‍ന്നത്. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തപ്പോഴും നൃത്തത്തില്‍ സജീവമായിരുന്നു താരം. കലാര്‍പ്പണയെന്ന നൃത്തവിദ്യാലയത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്.