മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന നായിക. ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുകയാണ് ഈ പ്രിയനായികയെ. അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോള്‍ തന്റെ സമയം മാറ്റിവയ്ക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ ശോഭന ഇടയ്ക്ക് പഴയകാല ചിത്രങ്ങളും ഓര്‍മ്മകളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. ശോഭനയ്ക്ക് ഒപ്പം നടി ഗൗതമി, നര്‍ത്തകിയും നടിയും ശോഭനയുടെ അമ്മായിയുമായ പത്മിനി എന്നിവരെയും ചിത്രത്തില്‍ കാണാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂയോര്‍ക്കില്‍ നടന്ന ഒരു ഡാന്‍സ് പെര്‍ഫോമന്‍സിനിടെ പകര്‍ത്തിയ ചിത്രമാണിത്.
ചെന്നൈയില്‍ കലാതര്‍പ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോള്‍. ചിത്രാ വിശ്വേശ്വരന്, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ 'കലാര്‍പ്പണ' എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം അനൂപ് സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തില്‍ ശോഭന അഭിനയിച്ചിരുന്നു.