ആരാധകരുടെ സെല്‍ഫി ഭ്രമം മൂലം ബുദ്ധിമുട്ടിലായ പല നായികനായകന്മാരുടെയും കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ചിലര്‍ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിചെന്ന് അവരുമായി ഇടപെടാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ആരാധകരുടെ ഈ ആവേശം പലനടീനടന്മാര്‍ക്കും ബുദ്ധിമുട്ടായി മാറാറുമുണ്ട്. എന്നാല്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നവരോട് അലപ്പം രോക്ഷത്തോടെ പെരുമാറുന്നവരും ഉണ്ട്. അത്തരമൊരു അനുഭവമാണ് ശിവകുമാര്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ ഒരു ആരാധകന് നേരിടേണ്ടി വന്നത്. .സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ നടന്‍ ദേഷ്യത്തോടെ തട്ടിമാറ്റിയതാണ് വിവാദങ്ങള്‍ക്ക് കാരണം.
ചെന്നൈയില്‍ ഒരു ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു നടന് നിയന്ത്രണം വിട്ടത്.റിബണ്‍ കട്ട് ചെയ്യാനായി ശിവകുമാര്‍ എത്തുന്നതിനിടെ സുരക്ഷാക്രമീകരണങ്ങള്‍ മറികടന്ന് അനുവാദമില്ലാതെ യുവാവ് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു,ഇത് ശ്രദ്ധയില്‍പ്പെട്ട താരം ഉടന്‍ തന്നെ യുവാവിന്റെ ഫോണ്‍ തട്ടി താഴെയിട്ടു. കൂടെയുണ്ടായിരുന്ന എല്ലാവരും നടന്റെ പ്രവൃത്തിയില്‍ അമ്പരന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ ശിവകുമാര്‍ വിശദീകരണവുമായി രംഗത്തെത്തി. നിങ്ങള്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയി സെല്‍ഫി എടുക്കുന്നതിനെക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല. എന്നാല്‍ മുന്നൂറോളം പേര്‍ പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയില്‍ സുരക്ഷാപ്രവര്‍ത്തകരെ തള്ളിയിട്ട് മുപ്പതോളം പേര്‍ സെല്‍ഫിയെടുക്കാന്‍ എത്തുന്നത് ശരിയാണോ?. 'സാര്‍ ഞാന്‍ ഒരു സെല്‍ഫി എടുക്കട്ടെ' എന്ന് ചോദിക്കുക പോലും ചെയ്തില്ല. സെലബ്രിറ്റിയായ വ്യക്തി നിങ്ങള്‍ പറയുന്ന പോലെ നില്‍ക്കാനും ഇരിക്കാനും ഉള്ളവരല്ല. ഞാന്‍ സാധാരണ മനുഷ്യനാണ്. എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ജീവിക്കുകയാണ്. നിങ്ങളുടെ പ്രവൃത്തികള്‍ മറ്റുള്ളവരെ വേദനിക്കാത്ത തരത്തില്‍ ആകണം.- ശിവകുമാര്‍ പറഞ്ഞു.
സെലിബ്രിറ്റിയാണെങ്കിലും മറ്റാരാണെങ്കിലും ഒരാള്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തുന്നതിന് മുന്‍പ് അയാളുടെ അനുവാദം തേടണമെന്നാണ് എന്റെ അഭിപ്രായം. ഒരു സെലിബ്രിറ്റി ഒരിക്കലും പൊതു സ്വത്തല്ല. ഞാന്‍ ബുദ്ധനോ അല്ലെങ്കില്‍ സന്യാസിയോ അല്ല. ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് ഇഷ്ടപ്പെടുന്ന ജീവിതം നയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
എന്നെ നേതാവായോ പ്രചോദനം പകരുന്ന വ്യക്തിയായോ അംഗീകരിക്കണമെന്ന് ഞാന്‍ ആരോടും പറയാറില്ല. എല്ലാവര്‍ക്കും അവരുടേതായ ഒരു ഹീറോ ഉണ്ടാകും. നിങ്ങള്‍ ചെയ്യുന്ന ഒരു കാര്യം മറ്റൊരാളെ എങ്ങനെ ബാധിക്കുമെന്ന് കൂടി ചിന്തിക്കണമെന്നും നടന്‍ പറയുന്നു.
വിശദീകരണ കുറിപ്പ് ഇറക്കിയെങ്കിലും ഇത് അംഗീകരിക്കാന്‍ സിനിമാ പ്രേമികള്‍ തയ്യാറായില്ല. ഇതോടെ് ശിവകുമാര്‍ മാപ്പു പറഞ്ഞതായും സൂചനയുണ്ട്. ഇഷ്ട താരത്തെ നേരില്‍ കാണുമ്പോള്‍ ചിലപ്പോള്‍ ആരാധകരുടെ പെരുമാറ്റം അങ്ങനെയായിരിക്കും. അതൊക്കെ ഒരു നടന്‍ സഹിക്കണം. ശിവകുമാര്‍ ആരാധകന്റെ ഫോണ്‍ തട്ടിതാഴെയിട്ടത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. തമിഴ് സിനിമയില്‍ ഒരു കാലത്ത് തിളങ്ങിനിന്നിരുന്ന നടനും സൂര്യ-കാര്‍ത്തി നടന്മാരുടെ പിതാവുമായ ശിവകുമാറിന്റെ ഇമേജിലെ ബ്ലാക്ക്മാര്‍ക്ക് ആയി മാറിയിരിക്കുകയാണ് ഈ സംഭവം.