Latest News

അമ്മ ഷോപ്പിങ്ങില്‍ തിരക്ക്; അരുന്ധതിക്ക്‌ പാലൂട്ടി അച്ഛന്‍; മുരളീകൃഷ്ണനെ കുറിച്ച് ഭാര്യ ശിവദ

Malayalilife
അമ്മ ഷോപ്പിങ്ങില്‍ തിരക്ക്; അരുന്ധതിക്ക്‌ പാലൂട്ടി അച്ഛന്‍; മുരളീകൃഷ്ണനെ കുറിച്ച് ഭാര്യ ശിവദ

സു സു സുധീ വാത്മീകം എന്ന സിനിമയിലൂടെ ശ്രദ്ധേയായ മലയാള ചലച്ചിത്ര നടിയാണ് ശിവദ നായര്‍. മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങള്‍ ചെയ്ത താരം ലൂസിഫര്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. സിനിമ സീരിയല്‍ താരമായ മുരളി കൃഷ്ണനാണ് താരത്തിന്റെ ഭര്‍ത്താവ്. കഴിഞ്ഞ ജൂലൈ 20 നാണ് ശിവദയ്ക്കും മുരളികൃഷ്ണനും മകള്‍ ജനിച്ചത്.അരുന്ധതി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ കുഞ്ഞിക്കൈയുടെ ചിത്രവും പങ്കുവച്ചു കൊണ്ടാണ് താരം മകള്‍ ജനിച്ച സന്തോഷെ പങ്കുവച്ചത്. പ്രസവ സമയത്ത് മാത്രമാമ് താരം സിനിമയില്‍ നിന്നും മാറി നിന്നത്.

 മാത്രമല്ല മകള്‍ക്ക് നാലുമാസം പ്രായമുളളപ്പോള്‍ തന്നെ തന്റെ വര്‍ക്കൗട്ടുകളും മറ്റുമായി ശിവദ സജീവമാകുകയും ചെയ്തിരുന്നു. തമിഴ് സിനിമയിലാണ് ശിവദ അധികവും സജീവയായിരിക്കുന്നത്. താരത്തിന് എല്ലാത്തിനും സപ്പോര്‍ട്ട് നല്‍കി ഭര്‍ത്താവും ഒപ്പമുണ്ട്. ഇപ്പോള്‍ തന്റെ ഭര്‍ത്താവ് മുരളിയെക്കുറിച്ച് ശിവദ പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. ഗാലറിയില്‍ നിന്നും കിട്ടിയ ചിത്രമാണ്. അരുന്ധതിക്ക് 3 മാസമുളള പ്പോള്‍ അവളെയും കൊണട്  പുറത്ത്  പോയപ്പോള്‍ എടുത്ത ചി ത്രമാണിത്. അമ്മ ഷോപ്പിങ് തിരക്കിലായപ്പോള്‍ അച്ഛനാണ് മകളെ നോക്കിയത്. എന്നത്തെയും പോലെ തന്നെയായിരുന്നു അന്നും. ഏത് റോളില്‍ ആയാലും നിങ്ങള്‍ മികച്ചത് തന്നെയാണ്. മുരളിയുടെ പിറന്നാളോ വിവാഹവാര്‍ഷികമോ ഒന്നുമല്ല. കുടുംബത്തിലെ മനോരമായ നിമിഷങ്ങളില്‍ ഒന്ന് പങ്കുവയ്ക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഈ ഫോട്ടോ പോസറ്റ് ചെയ്തതെന്നും ശിവദ കുറിച്ചു.  

2015ല്‍ അങ്കമാലിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹിന്ദു ആചാരപ്രകാരങ്ങളോടെയായിരുന്നു ശിവദയുടെയും മുരളിയുടെയും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രഘുവിന്റെ സ്വന്തം റസിയ, സെക്കന്‍ഡ് ഷോ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് മുരളി കൃഷ്ണന്‍. കേരള കഫേ എന്ന ചിത്രത്തില്‍ മുഖം കാണിച്ചായിരുന്നു ശിവദ സിനിമയിലെത്തിയത്. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തില്‍ നായികയായെത്തി. തമിഴിലും മലയാളത്തിലുമായി ശിവദ പത്തോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ സു സുധി വാത്മീകവും ശിക്കാരി ശംഭുവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more topics: # shivada shares,# her cute post,# and writeup
shivada shares her cute post and writeup

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES