Latest News

ഹേ..ഹേ പ്ലീസ് മാറി നില്‍ക്കൂ..; എന്നെ തൊടരുത്...; തന്നോട് അല്ലെ പറഞ്ഞെ ഡോണ്ട് ടച്ച്..!; രംഗോലി പൗഡറുമായി ആരാധകര്‍ വളഞ്ഞത് നിമിഷ നേരം കൊണ്ട്; ഹോളി ആഘോഷത്തിനിടെ ആരാധകരോട് ദേഷ്യപ്പെട്ട് നടി ഷെര്‍ലിന്‍ ചോപ്ര; പാപ്പരാസികളെന്ന് കമെന്റുകള്‍

Malayalilife
 ഹേ..ഹേ പ്ലീസ് മാറി നില്‍ക്കൂ..; എന്നെ തൊടരുത്...; തന്നോട് അല്ലെ പറഞ്ഞെ ഡോണ്ട് ടച്ച്..!; രംഗോലി പൗഡറുമായി ആരാധകര്‍ വളഞ്ഞത് നിമിഷ നേരം കൊണ്ട്; ഹോളി ആഘോഷത്തിനിടെ ആരാധകരോട് ദേഷ്യപ്പെട്ട് നടി ഷെര്‍ലിന്‍ ചോപ്ര; പാപ്പരാസികളെന്ന് കമെന്റുകള്‍

സിനിമ താരങ്ങള്‍ പുറത്തോട്ടൊക്കെ ഇറങ്ങുമ്പോള്‍ അവരോടൊപ്പം ഫോട്ടോ എടുക്കാന്‍ തിടുക്കം കൂട്ടുന്ന ഫാന്‍സുകാര്‍ ഒരുപാടുണ്ട്. പ്രത്യകിച്ച് നടിമാര്‍ വരുമ്പോള്‍ ആണ് അവരെ അരോചകപ്പെടുത്തുന്ന ചിലര്‍ പെരുമാറുന്നത്. അവര്‍ എയര്‍പോര്‍ട്ടില്‍ പോയി ഇറങ്ങിയാലും, കല്യാണ ചടങ്ങില്‍ പോയാലും അവിടെ കാണും ആരാധകര്‍ എന്ന് പറയുന്ന കൂട്ടം. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ ഹോളി ആഘോഷത്തിനിടെ മുംബൈയില്‍ നടന്നിരിക്കുന്നത്. 

മോശമായി പെരുമാറിയ തന്റെ ആരാധകരോട് ക്ഷുഭിതയായി നടി ഷെര്‍ലിന്‍ ചോപ്ര. രംഗോലി പൗഡറുമായി ആരാധകര്‍ വളഞ്ഞതോടെയാണ് ഷെര്‍ലിന്‍ ക്ഷുഭിതയായത്. പുരുഷന്മാരായ ആധാരകര്‍ രംഗോലി പൗഡറുമായി നടിയെ സമീപിക്കുകയും തുടര്‍ന്ന് അവരോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്നതോടെയാണ് താരം കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍, ഷെര്‍ലിന്‍ ഒരു കെട്ടിടത്തില്‍ നിന്ന് ഇറങ്ങി വരുന്നത് കാണാം. അതേസമയം നിരവധി പേര്‍ ഫോട്ടോ എടുക്കാന്‍ ചുറ്റും കൂടി. ഇത് നടിയെ അസ്വസ്ഥയാക്കി. 'ഒരു സെക്കന്റ്, എന്നെ തൊടരുത്. എന്നെ തൊടരുത് എന്നാണ് പറഞ്ഞത്'.- നടി ആരാധകരോട് പറഞ്ഞു. 

പക്ഷേ ഇത് വകവയ്ക്കാതെ ആളുകള്‍ അവരെ വളഞ്ഞു. ഇതോടെ ഷെര്‍ലിന്‍ സുരക്ഷാ ഉദ്യോഗസ്ഥനോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.  ഗ്ലാമറസ് ഔട്ട്ഫിറ്റുകളിലൂടെയും വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര. ഷെര്‍ലിന്‍ ചോപ്രയുടെ മുഖത്ത് ഫില്ലറുകള്‍ കുറച്ചുനാള്‍ക്ക് മുന്‍പ് ചര്‍ച്ചയായിരുന്നു. ഇടക്കാലത്ത് കോയി മില്‍ ഗയ എന്ന സിനിമയിലെ അന്യഗ്രഹജീവിയായ ജാദുവിനോട് സാദൃശ്യപ്പെടുത്തി അവര്‍ക്ക് നിരവധി വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും നേരിടേണ്ടി വന്നിരുന്നു. ഇതിനേക്കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by F I L M Y G Y A N (@filmygyan)

sherlyn chopra gets angry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES