Latest News

എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല; പക്ഷേ എനിക്കൊത്തിരി അഭിനന്ദിക്കാന്‍ തോന്നിയിട്ടുള്ള നായിക നയന്‍താര; അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ്;ഷീല നയന്‍താരയെക്കുറിച്ച് പറഞ്ഞത്

Malayalilife
എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല; പക്ഷേ എനിക്കൊത്തിരി അഭിനന്ദിക്കാന്‍ തോന്നിയിട്ടുള്ള നായിക നയന്‍താര; അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ്;ഷീല നയന്‍താരയെക്കുറിച്ച് പറഞ്ഞത്

ക്കാലവും മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഷീല. പ്രായം ഏറിയിട്ടും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഷീല ഇപ്പോഴും. ദശാബ്ദങ്ങള്‍ നീണ്ട അഭിനയ ജീവിതത്തിനിടയില്‍ അസൂയ തോന്നിയ നടിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഷീല ഇപ്പോള്‍. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു ഷീല. 

ഷീലയുടെ വാക്കുകള്‍: 
'എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല. പക്ഷേ എനിക്കൊത്തിരി അഭിനന്ദിക്കാന്‍ തോന്നിയിട്ടുള്ള നായിക നയന്‍താരയാണ്. മനസ്സിനക്കരെ എന്ന സിനിമയിലൂടെ എന്റെ കൂടെയാണ് അവള്‍ ആദ്യമായി അഭിനയിച്ചത്. എന്ന് കണ്ടാലും ആ കുട്ടിയ്ക്ക് നമ്മളോട് ഭയങ്കര ബഹുമാനമാണ്. അതേ സ്നേഹമുണ്ട്. പിന്നെ അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ്' -  ഷീല പറഞ്ഞു.

2003 ലെ ക്രിസ്തുമസ് റിലീസായിട്ടാണ്. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രം റിലീസിനെത്തിയത്. ഈ ചിത്രത്തിലൂടെയാണ് നയന്‍താര അഭിനയ രംഗത്തേക്ക്കടന്നുവന്നത്.ജയറാം,നയന്‍താര, ഇന്നസെന്റ്, ഷീല, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്നു..

നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മില്‍ ഏറെ നാളായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി നയന്‍താര സ്ഥിരീകരിച്ചിരുന്നു. ജൂണ്‍ 9ന് തിരുപ്പതിയില്‍ വച്ച് ഇരുവരും വിവാഹിതരാകും. സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ റിസപ്ഷന്‍ മാലിദ്വീപില്‍വച്ചാകും നടത്തുക.

Read more topics: # ഷീല,# നയന്‍താര
sheela about nayanthara

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES