Latest News

ഗിരിരാജന്‍ കോഴിയായി എത്തി കരുത്തുറ്റ വില്ലനായി മാറി; പ്രേമത്തിലെ പൈങ്കിളി ചെക്കന്റേത് വരത്തനില്‍ ഫഹദിനെ വെല്ലുന്ന അഭിനയം; വരത്തനിലെ ജോസിയിലേക്കുള്ള വരവ് വെളിപ്പെടുത്തി ഷറഫുദ്ദീന്‍

Malayalilife
ഗിരിരാജന്‍ കോഴിയായി എത്തി കരുത്തുറ്റ വില്ലനായി മാറി; പ്രേമത്തിലെ പൈങ്കിളി ചെക്കന്റേത് വരത്തനില്‍ ഫഹദിനെ വെല്ലുന്ന അഭിനയം; വരത്തനിലെ ജോസിയിലേക്കുള്ള വരവ് വെളിപ്പെടുത്തി ഷറഫുദ്ദീന്‍

നിവിന്‍ പോളിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമത്തിലൂടെ ഗിരിരാജന്‍ കോഴിയെന്ന കഥാപാത്രമായി പ്രേക്ഷക മനസില്‍ ഇടം പിടിച്ച താരമാണ് ഷറഫുദ്ദീന്‍. പ്രേമത്തിന് ശേഷം ഒട്ടനവധി ചിത്രങ്ങള്‍ ഷറഫുദ്ദീനെ തേടിയെത്തി. ചെറിയ വേഷത്തിലെത്തി സഹനടന്‍ വരെയുള്ള കഥാപാത്രത്തിലേക്കുള്ള ഷറഫുദ്ദീന്റെ വളര്‍ച്ചയാണ് പിന്നീട് പ്രേക്ഷകര്‍ കണ്ടത്. ഒട്ടനവധി ചിത്രങ്ങളില്‍ തന്റേതായ ഭാഷാ ശൈലികൊണ്ടും അഭിനയ ശൈലികൊണ്ടും ഷറഫുദ്ദീന്‍ വ്യത്്യസ്തനായി നിലനിന്നു.

അവസാനമായി പുറത്തിറങ്ങിയ വരത്തനിലും ഷറഫുദ്ദീന്റെ ഈ പ്രകടനം അമ്പരപ്പിക്കുന്നതാണ്. ഹാസ്യതാരമായി അരങ്ങിലെത്തി ശക്തനായ വില്ലന്‍ കഥാപാത്രമായിട്ടാണ് ഷറഫുദ്ദീന്‍ വരത്തനിലെത്തുന്നത്. നായകന് സമാനമായ കരുത്തുറ്റ വില്ലന്‍. ഫഹദിന്റെ ഇന്‍ട്രോ പോലെ തന്നെ ഗംഭീരമായ ഇന്‍ട്രോ ഇവയെല്ലാം ഷറഫുദ്ദീനെ വരത്തനില്‍ വ്യത്യസ്തനാക്കിയിരുന്നു. 

ഹാസ്യം മാത്രം കണ്ടു ശീലിച്ച ഒരു നടനില്‍ നിന്നും പെട്ടന്നുള്ള രൂപമാറ്റത്തെ കുറിച്ച് ഷറഫുദ്ദീന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിര്കകുകയാണ്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഷറഫുദ്ദീന്‍ വരത്തനിലെ കഥാപാത്രത്തെ കുറിച്ച് മനസ് തുറന്നത്. അമത് നീരദിന്റെ വളരെ വലിയ അരാധകനാണ് താനെന്നും അമല്‍ നീരദിനെ ഫോളോ ചെയ്യാറുണ്ടെന്നും ഷറഫുദ്ദീന്‍ പറയുന്നു. 
 അദ്ദേഹത്തിന്റെ സിനിമയില്‍ അവസരം ലഭിക്കുകയെന്നത് ഭാഗ്യമാണ്.'ബിഗ് ബിയുടെ സമയം മുതല്‍ തന്നെ അമല്‍ നീരദിനെ ഫോളോ ചെയ്യുന്നതാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അവസരം കിട്ടുക എന്നു പറഞ്ഞാല്‍ അതൊരു ഭാഗ്യമാണ്.


സെറ്റിലുള്ള എല്ലാവരും ടെക്നിക്കലിയും അല്ലാതെയും ഏറ്റവുമധികം കഴിവുള്ളവരായിരിക്കും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. അതിന്റെ ടെന്‍ഷനും എനിക്കുണ്ടായിരുന്നു. പക്ഷേ ആദ്യ ദിവസം മുതല്‍ ആര്‍ട്ടിസ്റ്റുകളെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ആ കഥാപാത്രങ്ങളെ രൂപപ്പെടുത്തി എടുത്തതും. സിനിമയെക്കുറിച്ച് ഒരുപാടു സംസാരിക്കുമായിരുന്നു. ഒരു അഭിനേതാവെന്ന നിലയില്‍ അമല്‍ നീരദിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഒരു നേട്ടമായി കണക്കാക്കുന്നു.' വരത്തനിലെ കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമാണ്. കോമഡിയുമായി ഒരു ബന്ധവുമില്ല ഈ കഥാപാത്രത്തിന്. ഒരു അമല്‍ നീരദ് സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രം ചെയ്യാനായത് സന്തോഷം ഇരട്ടിയാക്കുന്നു. ഞാനൊക്കെ കാത്തിരുന്ന അവസരമാണ് ഇത്. ഷറഫുദ്ദീന്‍ പറയുന്നു.

അതേസമയം ഫഹദ് പ്രധാനവേഷത്തിലെത്തിയ വരത്തന്‍ തിയേറ്ററുകളില്‍ വിജയമായി മുന്നേറി കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമാണിതെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വരത്തനില്‍ എബി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പ്രിയയായി ഐശ്വര്യയും എത്തുന്നു.

ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, വിജിലേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അമല്‍ നീരദാണ് സംവിധാനം. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

sharafudheen about varathan movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES