Latest News

ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രം ഹാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി;ഷൂട്ടിങ് മെയില്‍

Malayalilife
 ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രം ഹാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി;ഷൂട്ടിങ് മെയില്‍

ഷെയ്ന്‍ നിഗം നായകന്‍ ആകുന്ന പുതിയ ചിത്രം ''ഹാല്‍'' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈദ് ദിനത്തില്‍ പുറത്തിറങ്ങി. ജെവിജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് വിജയകുമാര്‍ ആണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന ഹാല്‍ സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു പ്രണയകഥയാണ്.

ഷെയ്ന്‍ നിഗത്തിന്റെ സമീപകാല ചിത്രങ്ങളില്‍ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം മെയ് ആദ്യവാരം കോഴിക്കോട് ഷൂട്ടിംഗ് തുടങ്ങും. കോഴിക്കോട്, മൈസൂര്‍, ജോര്‍ദ്ദാന്‍ തുടങ്ങിയ ലൊക്കേഷനുകളിലാണ് ഹാലിന്റെ ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. തമിഴ് ചിത്രമായ മദ്രാസ്‌ക്കാരന്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരത്തോടെ ഷെയ്ന്‍ നിഗം ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ഒരേ സമയം റിലീസ് പ്ലാന്‍ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്.

ക്യാമറ: കാര്‍ത്തിക് മുത്തുകുമാര്‍, മ്യൂസിക്ക്: നന്ദു, ആര്‍ട്ട് ഡയറക്ഷന്‍: പ്രശാന്ത് മാധവ്, എഡിറ്റര്‍: ശ്രീജിത്ത് സാരംഗ്, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണ്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, ഡിസൈന്‍സ്: യെല്ലോ ടൂത്ത്, പിആര്‍ഒ: ആതിര ദില്‍ജിത്ത്


            

            
            

Read more topics: # ഹാല്‍
shane nigam movie haal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES