ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളുമായുളള പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ തന്റെ വാപ്പയുടെ ഓര്‍മ്മദിനമായ ഇന്ന് ചിത്രം പങ്കുവച്ച് എത്തിയിരിക്കയാണ് മകനും നടനുമായ ഷൈയ്ന്‍ നിഗം. നടനും മിമിക്രി താരവുമായ അബി ഓര്‍മ്മയായിട്ട് ഇന്ന് രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കയാണ്. സുഹൃത്തുക്കളും അഭിനേതാക്കളുമായ നിരവധി പേര്‍ താരത്തിന്റെ ഓര്‍മ്മ പങ്കുവച്ച് എത്തിയിട്ടുണ്ട്.
ദിവസങ്ങളായി വാര്‍ത്തകളില്‍ നിഞ്ഞുനില്‍ക്കുന്നത് നടനും മിമിക്രിതാരവുമായ ഷെയ്‌നിന്റെ വാര്‍ത്തകളാണ്. ഷെയ്ന്‍ മുടി വെട്ടിയതും പ്രതിഫലം കൂട്ടി ചോദിച്ചതും എല്ലാം ചര്‍ച്ചയായിരുന്നു. നിര്‍മ്മാതാക്കളോട് വിലപേശുന്ന താരത്തിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. നിരവധി താരങ്ങളാണ് ഷെയ്‌നിനെ പിന്തുണച്ചും എതിര്‍ത്തും രംഗത്തെത്തിയത്. അബിയുടെ മകന്‍ എന്ന നിലയക്കുളള സ്‌നേഹമാണ് പലരും താരത്തോട് പ്രകടിപ്പിക്കുന്നത്. എന്തുകൊണ്ടാണ് അച്ഛന്റെ വിനയവും ക്ഷമയും മകന് കിട്ടാത്തതെന്ന ചോദ്യം പലരും ഉയര്‍ത്തുമ്പോള്‍ ഷൈയിനിന്റെ ഭാഗത്ത് തെറ്റില്ലെന്നും ഒരുഭാഗം പറയുന്നു. മിമിക്രി മേഖലയില്‍ നിന്ന് സിനിമയിലെത്തിയവരെല്ലാം ഷെയ്ന്‍ നിഗമിനെ സഹായിക്കാന്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊളളുമ്പോള്‍ തന്റെ അച്ഛന്റെ ഓര്‍മ്മദിനമായ ഇന്ന് ഓര്‍മ്മ പങ്കുവച്ചിരിക്കയാണ് ഷെയ്ന്‍.
'ഇന്ന് വാപ്പിച്ചിയുടെ ഓര്‍മദിനമാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നും അബിയുമൊത്തുള്ള കുടുംബ ചിത്രം പങ്കുവച്ച് ഷെയ്ന്‍ കുറിച്ചു. രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. 52 വയസ്സായിരുന്നു മരിക്കുമ്പോള്‍ അബിയുടെ പ്രായം. വാപ്പ മരിക്കുംമുമ്പ് തന്നെ ഷെയ്ന്‍ സിനിമയിലെത്തിയെങ്കിലും ഷെയ്ന്‍ ശ്രദ്ധേയനായത് അബിയുടെ മരണശേഷമാണ്. മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അബി 1991ല്‍ മമ്മൂട്ടി നായകനായ ബാലചന്ദ്രമേനോന്‍ ചിത്രം 'നയം വ്യക്തമാക്കുന്നു' എന്ന സിനിമയിലൂടെയായിരുന്നു സിനിമാഭിനയം തുടങ്ങിയത്. അന്‍പമതിലേറെ സിനിമകളില്‍ അഭിനയിച്ച താരം ആമിനത്താത്ത എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്.
കാസര്‍കോഡ് കാദര്‍ഭായ്, വാല്‍സല്യം, സൈന്യം, ഭീഷ്മാചാര്യ, എല്ലാവരും ചൊല്ലണ്, ചെപ്പു കിലുക്കണ ചങ്ങാതി, മഴവില്‍ കൂടാരം, ആനപ്പാറ അച്ചാമ്മ, കിരീടിമില്ലാത്ത രാജാക്കന്മാര്‍, രസികന്‍, പോര്‍ട്ടര്‍, വാര്‍ധക്യ പുരാണം തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് അബി. 'തൃശിവപേരൂര്‍ ക്ലിപ്തം' ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം.
ഹബീബ് അഹമ്മദ് എന്നാണ് അബിയുടെ യഥാര്‍ത്ഥ പേര്. മിമിക്രി വേദികളില്‍ താരങ്ങളുടെയും മൃഗങ്ങളുടെയും ഒക്കെ ശബ്ദം അനുകരിച്ചായിരുന്നു അബിയുടെ തുടക്കം. എറണാകുളം മഹാരാജാസില്‍ പ്രിഡിഗ്രി പഠിച്ച താരം പിന്നീട് മുംബൈയില്‍ സാനിറ്ററി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കുമ്പോഴും മിമിക്രിയില്‍ സജീവമായിരുന്നു. ദിലീപ്, നാദിര്‍ഷ, ഹരിശ്രീ അശോകന്‍ എന്നിവരൊക്ക അബിക്കൊപ്പം ഒരു കാലത്ത് മിമിക്രി വേദികളില്‍ തിളങ്ങി നിന്നവരാണ്. ഓണത്തിനിടയ്ക്ക് പുട്ടുകട്ടവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ 300 ഓളം ഓഡിയോ കാസറ്റുകളും വിഡിയോ കാസറ്റുകളും അബി ഇറക്കിയിട്ടുണ്ട്. സുനിലയാണ് താരത്തിന്റെ ഭാര്യ.
രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നാണ് അബി അന്തരിച്ചത്. മിമിക്രി വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്ന അബിക്ക് ആരാധകരേറെയാണ്.തൃശുവപേരൂര്‍ ക്ലിപ്തം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.