Latest News

ഷൂട്ടിങിനിടെ അച്ഛന്റെ കണ്ണ് വെട്ടിച്ച് അടുത്തുള്ള ബൂത്തില്‍ പോയി ഫോണില്‍ വിളിച്ച് ഒരുമിനിട്ട് എങ്കിലും സംസാരിച്ച് ഓടി വരും; പ്രണയത്തിന് ശേഷം വിവാഹം കഴിഞ്ഞു പന്ത്രണ്ട് വര്‍ഷക്കാലവും മനോഹരമായിരുന്നു;പാര്‍ത്ഥിപന് ഒപ്പമുണ്ടായിരുന്ന ജീവിതത്തെക്കുറിച്ച് മനസ്സു തുറന്ന് സീത

Malayalilife
ഷൂട്ടിങിനിടെ അച്ഛന്റെ കണ്ണ് വെട്ടിച്ച് അടുത്തുള്ള ബൂത്തില്‍ പോയി ഫോണില്‍ വിളിച്ച് ഒരുമിനിട്ട് എങ്കിലും സംസാരിച്ച് ഓടി വരും; പ്രണയത്തിന് ശേഷം വിവാഹം കഴിഞ്ഞു പന്ത്രണ്ട് വര്‍ഷക്കാലവും മനോഹരമായിരുന്നു;പാര്‍ത്ഥിപന് ഒപ്പമുണ്ടായിരുന്ന ജീവിതത്തെക്കുറിച്ച് മനസ്സു തുറന്ന് സീത

തെന്നിന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് സീത. നാട്ടിന്‍ പുറത്തെ പെണ്‍കുട്ടി ഇമേജില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ സീത അക്കാലത്ത് ഇത്തരത്തില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്തു. പില്‍ക്കാലത്ത് അമ്മ വേഷങ്ങളിലാണ് സീതയെ പ്രേക്ഷകര്‍ കണ്ടത്. മലയാളത്തില്‍ മൈ ബോസ് എന്ന സിനിമയില്‍ നായകന്റെ അമ്മ വേഷം സീതയാണ് ചെയ്തത്. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടനും സംവിധായകനുമായ പാര്‍ഥിപനായിരുന്നു സീതയുടെ ആദ്യ ഭര്‍ത്താവ്.


1990 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം സീത അഭിനയ രംഗത്ത് നിന്ന് മാറിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സീതയും പാര്‍ത്ഥിപനും വേര്‍പിരിഞ്ഞു. സീതയുടെ അമിത പ്രതീക്ഷകളാണ് വിവാഹ ബന്ധം തകര്‍ന്നതിന് കാരണമെന്നും സീതയാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും പാര്‍ത്ഥിപന്‍ അന്ന് പറഞ്ഞു.

ഇപ്പോള്‍ അഭിമുഖ പരിപാടിയില്‍ നടി സുഹാസിനിമയുമായി സംസാരിക്കവെ  പാര്‍ത്ഥിപനൊപ്പം ഉണ്ടായിരുന്ന വിവാഹ ജീവിതത്തെ കുറിച്ചും പ്രണയ കാലത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് സീത. ജീവിതതത്തിലെ ഏറ്റവും മനോഹരമായ കാലമായിരുന്നു അതെന്നും ഒരുപാട് ആസ്വദിച്ചിരുന്നുവെന്നും സീത പറയുന്നു.

ഒരു പ്രായം എത്തിക്കഴിഞ്ഞാല്‍ വിവാഹം കഴിച്ച് സെറ്റില്‍ഡ് ആവണം എന്നൊക്കെയായിരുന്നു എന്റെ ആഗ്രഹം. കുടുംബത്തില്‍ ആ സംസാരം നടന്നുകൊണ്ടിരിയ്ക്കുന്നുമുണ്ട്. അങ്ങിനെയുള്ള ഒരു ഘട്ടത്തിലാണ് അദ്ദേഹത്തെ (പാര്‍ത്ഥിപനെ) കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. അതൊരു സുവര്‍ണ കാലമായിരുന്നു. പ്രണയിക്കുന്ന കാലം എല്ലാവര്‍ക്കും മനോഹരമായിരിക്കുമല്ലോ. എപ്പോഴും അതിനൊരു രഹസ്യം ഉണ്ടാവും. അതൊരു സുഖവും ആയിരുന്നു. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും ഇല്ല. എവിഎമ്മില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ അച്ഛന്റെ കണ്ണ് വെട്ടിച്ച് അടുത്തുള്ള ബൂത്തില്‍ പോയി ഫോണില്‍ വിളിച്ച് ഒരുമിനിട്ട് എങ്കിലും സംസാരിച്ച് ഓടി വരും. അപ്പോഴേക്കും അച്ഛന്‍ ചോദിക്കും, എവിടെ പോയതാണ് എന്ന്. അങ്ങിനെയുള്ള കാലം ഒക്കെ രസമായിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞു. ആ കാലവും ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു.

വിവാഹം കഴിഞ്ഞാല്‍ പിന്നെ അഭിനയം വേണ്ട, കുടുംബം മതി എന്നത് എന്റെ തീരുമാനമായിരുന്നു. അതില്‍ അദ്ദേഹത്തിന് പങ്കില്ല. ഭര്‍ത്താവ്, കുടുംബം, കുട്ടികള്‍, വീട് എന്ന രീതിയിലേക്ക് ഞാന്‍ മാറി. ആ ലോകത്ത് എനിക്ക് തിരക്കായിരുന്നു. വളരെ നന്നായി ഞാന്‍ അത് ആസ്വദിയ്ക്കുകയും ചെയ്തു. കുട്ടികളുടെ പഠനത്തിന്റെ കാര്യങ്ങളായിരുന്നു അപ്പോഴുള്ള എന്റെ ടെന്‍ഷന്‍. സിനിമയുമായി വിട്ടു നില്‍ക്കുന്നു എന്ന ഫീലൊന്നും ഉണ്ടായിരുന്നില്ല. ഞാനൊരു ആര്‍ട്ടിസ്റ്റാണ് എന്നത് പോലും മറന്ന് പോയിരുന്നു.

പന്ത്രണ്ട് വര്‍ഷവും മനോഹരമായിരുന്നു, വീട്ടില്‍ സിനിമാ ചര്‍ച്ചകള്‍ എന്നും നടക്കും. ഇന്റസ്ട്രിയിലുള്ള സുഹൃത്തുക്കളെ എല്ലാം ഞാന്‍ കാണാറുണ്ട്. ഓരോ ഫങ്ഷന്‍ വരുമ്പോഴും പോവും. അദ്ദേഹം പോകണം എന്ന് പറയുമ്പോള്‍ അപ്പോഴും കുട്ടികളുടെ പഠനത്തിരക്ക് പറഞ്ഞ് ഞാന്‍ മടിച്ചു നില്‍ക്കുമായിരുന്നു. അത്രയും കമ്മിറ്റഡ് ആയിരുന്നു ഞാന്‍ എന്ന് പറഞ്ഞ സീത പക്ഷെ ആ ബന്ധം വേര്‍പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.

1990 ല്‍ ആയിരുന്നു പാര്‍ത്ഥിപനുമായുള്ള പ്രണയ വിവാഹം. കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ബാലതാരം കീര്‍ത്തന ഉള്‍പ്പടെ മൂന്ന് കുട്ടികളാണ് പാര്‍ഥിപനും സീതയ്ക്കും. 2001 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2010 ല്‍ സീത സതീഷിനെ വിവാഹം ചെയ്തുവെങ്കിലും 2016 ല്‍ ആ ബന്ധവും വിവാഹ മോചനത്തില്‍ അവസാനിച്ചു.

Read more topics: # സീത
seetha about her past life with parthiban

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES