ആരെ ഫോണ്‍ വിളിച്ചാലും എല്ലാവരും പറയുന്നത് കൊറോണയെ കുറിച്ചാണ്; ഈ സമയത്ത് നമ്മള്‍ മരവിച്ച് ഇരിക്കുകയല്ല വേണ്ടത്; നമ്മള്‍ മാറ്റി വച്ച ഇഷ്ടങ്ങളിലേക്ക് മടങ്ങി വരൂ എന്ന് പറഞ്ഞ് സീമ ജി. നായര്‍

Malayalilife
topbanner
ആരെ ഫോണ്‍ വിളിച്ചാലും എല്ലാവരും പറയുന്നത് കൊറോണയെ കുറിച്ചാണ്; ഈ സമയത്ത് നമ്മള്‍ മരവിച്ച് ഇരിക്കുകയല്ല വേണ്ടത്;  നമ്മള്‍ മാറ്റി വച്ച ഇഷ്ടങ്ങളിലേക്ക് മടങ്ങി വരൂ എന്ന് പറഞ്ഞ് സീമ ജി. നായര്‍

കൊറോണ വൈറസിന്റെ വ്യാപനം കാരണം ഇപ്പോൾ സിനിമ- സിരിയല്‍ മേഖലയൊന്നാകെ നിശ്ചലമായി തുടരുകയാണ്. ഷൂട്ടിംഗ് എല്ലാം നിർത്തലായതോടെ താരങ്ങൾ എല്ലാം വീട്ടിലുമായി. അത് കൊണ്ട് തന്നെ ഈ സമയം നമുക്ക് എങ്ങനെ ഉപയോഗകാരമാക്കാം എന്ന് സിനിമ സീരിയൽ  താരം സീമ ജി നായർ  പറയുകയാണ് 

താരത്തിന്റെ വാക്കുകളിലൂടെ 

ഇന്ന് ലോകം എങ്ങും കൊറോണ ഭീതിയിലാണ്. ഒരുപാട് ജീവനുകള്‍ നഷ്ടമായി കഴിഞ്ഞിരിക്കുന്നു. ഒരുപാട് പേര് രോഗത്തിന് അടിമ ആയി കഴിഞ്ഞിരിക്കുന്നു. എങ്ങും വേദനകളും കരച്ചിലും മാത്രം. സോഷ്യല്‍ മീഡിയ വഴി പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകവും ആണ്. ഗവണ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു, സ്വയം ക്വറന്റൈനില്‍ എല്ലാവരും വീടുകളില്‍ കഴിയുന്നു. ഇതൊരു വല്ലാത്ത മാനസിക അവസ്ഥ ആണ്.
ആരെ ഫോണ്‍ വിളിച്ചാലും എല്ലാവരും പറയുന്നത് കൊറോണയെ കുറിച്ചാണ്. ഈ സമയത്ത് നമ്മള്‍ മരവിച്ച് ഇരിക്കേണ്ട കാര്യമില്ല. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളൊക്കെ ഈ അവധിക്കാലത്ത് ചെയ്യാം. ഇതിനെ അവധി കാലം എന്നെ നമുക്ക് പറയാന്‍ സാധിക്കുവൊള്ളൂ..എപ്പോഴും എല്ലാവരും തിരക്കായിരുന്നു. ഓട്ടത്തോട് ഓട്ടം. എന്ത് ചോദിച്ചാലും പറയുന്നത് സമയം ഇല്ല സമയം ഇല്ല എന്ന് മാത്രമായിരുന്നു. ഇപ്പോള്‍ ഒരു സമയം നമുക്ക് ദൈവം കണ്ടെത്തി തന്നിരിക്കുകയാണ്. ഈ സമയത്ത് നമ്മള്‍ മാറ്റി വച്ച നമ്മളുടെ ഇഷ്ടങ്ങള്‍, നമ്മള്‍ മനഃപൂര്‍വ്വം വേണ്ടെന്നു വച്ച ചില കാര്യങ്ങള്‍.അല്ലെങ്കില്‍ തിരക്കില്‍ ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞ കാര്യങ്ങള്‍ അതൊക്കെ ചെയ്യാന്‍ പറ്റുന്ന സമയമാണിപ്പോള്‍.

ഞാന്‍ ഈ സമയം അടുക്കളയില്‍ തന്നെയാണ്. പാചകം വലിയ ഇഷ്ടമാണ്. അതിനാല്‍ തന്നെ മോന് ഉണ്ടാക്കി കൊടുക്കാന്‍ പറ്റുന്ന ആഹാര സാധനങ്ങളൊക്കെ ഉണ്ടാക്കി കൊടുത്തും മറ്റും അടുക്കളയുടെ ചുറ്റുവട്ടത്തായി ഞാന്‍ ഉണ്ടാകും. പിന്നീട് വീട്ടില്‍ കുറച്ച് ചെടികള്‍ നട്ടിട്ടുണ്ട്.മുളക് - മല്ലി പൊടിയൊക്കെ ഇത് വരെ മാര്‍ക്കറ്റില്‍ നിന്നാണ് വാങ്ങി കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം എനിക്ക് തോന്നി ഇതെല്ലാം വാങ്ങി ഒന്ന് പൊടിപ്പിച്ചെടുത്താലോ എന്ന്. അത് വാങ്ങി, കഴുകി ഉപയോഗിച്ചപ്പോഴാണ് അതിലെ അഴുക്ക് കാണുന്നത്.

 ഇതില്‍ എത്രമാത്രം അഴുക്കുണ്ട് . ഇത്രകാലം അതാണ് നമ്മള്‍ ഉപയോഗിച്ചു കൊണ്ടിരുന്നത്. അത് ഉണങ്ങുന്നതൊക്കെ നോക്കി എന്റെ സമയം നീക്കാന്‍ എനിയ്ക്ക് സാധിക്കുന്നുണ്ട്. വീട്ടു ജോലി മാത്രമല്ല,കൂടെ തന്നെ ചില സാമൂഹിക പ്രവര്‍ത്തനങ്ങളൂം ഞാന്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ ആ മരവിച്ച് അവസ്ഥയൊക്കെ മാറി, ദിവസങ്ങള്‍ കടന്നു പോകുന്നത് പോലും അറിയാന്‍ കഴിയാതെയായി. അതുകൊണ്ട് മുന്‍പ് നിങ്ങള്‍ ചെയ്യാനായി മാറ്റിവെച്ച് കാര്യങ്ങളും ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുക.അപ്പോള്‍ നമ്മളുടെ മനസ്സിന് തന്നെ ഒരുപാട് മാറ്റം വരും, സങ്കടപെടരുത്, ടെന്‍ഷന്‍ ആകരുത്, ഒറ്റകെട്ടായി ഒരേ മനസ്സോടെ നിന്നുകൊണ്ട് നമുക്ക് ഈ വിപത്തിനെ നേരിടാം, എന്നും നടി പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Seema G Nair (@seemagnairofficial) on

 

seema g nair words about the corona virus and vacation

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES