സീരിയലുകളിലൂടെ മലയാളി വീട്ടിമ്മമാരുടെ മനം കവര്‍ന്ന നടിയായിരുന്നു ശരണ്യ ശശി. 2021 ഓഗസ്റ്റ് ഒമ്പതിനാണ് ശരണ്യ ട്യൂമര്‍ ബാധിതയായി മരണപ്പെടുന്നത്. അസുഖകാലത്ത് അവര്‍ക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നത് സുഹൃത്തും നടിയുമായ സീമ ജി നായരായിരുന്നു.......
ഛോട്ട മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 എന്നീ ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ മനസ് കവര്‍ന്ന ശരണ്യയുടെ ജീവിതത്തിലേക്ക് ബ്രെയിന്‍ ട്യൂമര്‍ വില്ലനായി എത്തുകയായിരുന്നു. 2021 ഓഗസ്റ്റ് ഒമ്പതിനാണ് ശരണ്യ ചികിത്സയിലിരിക്കെ മരിച്ചത്. അസുഖകാലത്ത് ശരണ്യയ്ക്ക് താങ്ങും തണലുമായി കുടെയുണ്ടായിരുന്നത് സുഹൃത്തും നടിയുമായ സീമ ജിനായരായിരുന്നു.
ശരണ്യ പോയശേഷവും അവരുടെ കുടുംബത്തിന് താങ്ങും തണലുമായി സീമയുണ്ട്. ഇപ്പോഴിതാ ശരണ്യയുടെ പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സീമ ജി നായര്‍.
എന്റെ പ്രിയപ്പെട്ട നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെ പിറന്നാള്‍ ആണിന്നു.. അവള്‍ സ്വര്‍ഗത്തില്‍ ആഘോഷത്തിരക്കില്‍ ആയിരിക്കും.. ഭൂമിയില്‍ അവളുടെ അവസാന പിറന്നാള്‍ ഞാനും, അവളുടെ അമ്മയും മത്സരിച്ചാഘോഷിച്ചു.. ശാരുവിന്റെ വിടപറയല്‍ അത്ര പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല.. ദേവുവിനെ കൊണ്ട് സ്‌പെഷ്യല്‍ കേക്കുണ്ടാക്കി അതും കൊണ്ട് ഞങ്ങള്‍ എല്ലാരും കൂടി തിരുവനന്തപുരത്തിനു പോയി, ഒരു രാജകുമാരിയെ പോലുള്ള കേക്ക്.. ദേവു അന്ന് ശാരുനു വേണ്ടി ഉണ്ടാക്കിയ കേക്ക് ആണ് രണ്ടാമത്തെ ഫോട്ടോയില്‍... അതി മനോഹരം ആയിരുന്നു ആ കേക്ക്... അവളെ രാജകുമാരിയെ പോലെ ഒരുക്കി ആയിരുന്നു ആ കേക്ക് കട്ടിങ്.. എന്റെ ജീവിതത്തില്‍ 24 മണിക്കൂറും നീയും നിന്റെ ഓര്‍മകളും ആണ്... എങ്ങനെ കറങ്ങി ചുറ്റി വന്നാലും നിന്നിലേ അതവസാനിക്കൂ... മാര്‍ച്ച് 13 ന് ആറ്റുകാല്‍ പൊങ്കാല ആയിരുന്നു.. പണ്ട് നമ്മള്‍ പൊങ്കാല ഇട്ട അതെ സ്ഥലത്താണ് ഈ തവണയും പൊങ്കാല ഇട്ടത്.. പൊങ്കാലയും നിന്റെ പിറന്നാളും അടുത്തടുത്ത ദിവസങ്ങളില്‍ ആണ് വന്നത്.. ആരെവിടെ കണ്ടാലും ആദ്യം എന്നോട് ചോദിക്കുന്നതു നിന്നെയാണ്, സുഖമായി ഇരിക്കുന്നുവെന്നു ഞാന്‍ പറയട്ടെ... അങ്ങനെ പറയാം അല്ലെ മുത്തേ അപ്പോള്‍ MANY MANY HAPPY RETURNS OF THE DAY '' എന്നാണ് സീമയുടെ വാക്കകള്‍