Latest News

സത്യം ജയിക്കും..'; വക്കീല്‍ കോട്ടില്‍ സുരേഷ് ഗോപി; കോര്‍ട് റൂം ഡ്രാമ ജെ.എസ്.കെയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 സത്യം ജയിക്കും..'; വക്കീല്‍ കോട്ടില്‍ സുരേഷ് ഗോപി; കോര്‍ട് റൂം ഡ്രാമ ജെ.എസ്.കെയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ലിയ പ്രതീക്ഷയോടെ റിലീസിനൊരുങ്ങുന്ന സുരേഷ് ഗോപി ചിത്രമാണ് ജെ.എസ്.കെ. ചിന്താമണി കൊലക്കേസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. പ്രവീണ്‍ നാരായണന്‍ ആണ് ജെ.എസ്.കെ അഥവാ ജാനകി v-s സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ സംവിധാനം. നേരത്തെ പുറത്ത് വന്നിരുന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. 18 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും വക്കീല്‍ വേഷത്തിലെത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. 

ഇപ്പോള്‍ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കോടതി മുറിയില്‍ വക്കീല്‍ വേഷത്തില്‍ നില്‍ക്കുന്ന സുരേഷ് ?ഗോപിയെയും അകത്തളത്തില്‍ നില്‍ക്കുന്ന അനുപമ പരമേശ്വരനെയും പോസ്റ്ററില്‍ കാണാം. സത്യം എപ്പോഴും ജയിക്കും എന്ന ടാഗ് ലൈനും പോസ്റ്ററിലുണ്ട്. ചിത്രം ഒരു കോര്‍ട് റൂം ഡ്രാമയാണ്. അനുപമ പരമേശ്വരന്‍ ശക്തമായ കഥാപാത്രമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് പോസ്റ്ററില്‍ നിന്നും മനസ്സിലാകുന്നത്. 

സുരേഷ് ഗോപിയുടെ മകന്‍ മാധവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കിരണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ചിത്രത്തിന്റെ എഡിറ്റിംഗ് സംജിത് മുഹമ്മദ് നിര്‍വഹിക്കുമ്പോള്‍ സംഗീതം ഒരുക്കിയിരിക്കുന്നത് ഗിരീഷ് നാരായണനാണ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, മീഡിയ കണ്‍സള്‍ട്ടന്റ് - വൈശാഖ് വടക്കേവീട് ജിനു അനില്‍കുമാര്‍, വൈശാഖ്, പി ആര്‍ ഒ -എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഒറ്റക്കൊമ്പന്‍ ആണ് വരാനിരിക്കുന്ന മറ്റൊരു സുരേഷ് ഗോപി ചിത്രം.

Read more topics: # ജെ.എസ്.കെ.
second look poster of jsk

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക