മലയാളികള്ക്ക് ഏറെ സുപരിചിതയായ ഗായികയും ,നടിയും ,അവതാരകയുമാണ് റിമി ടോമി. താന് എല്ലാവരോടും സംസാരിക്കാറുണ്ട് . എന്നാല് തനിക്ക് എല്ലാം തുറന്ന് പറയാന് നല്ല ഒരു സുഹ്യത്ത് ഇല്ല എന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം . ഇക്കാര്യം താരം വ്യക്തമാക്കിയത് സ്വകാര്യ ചാനലില് റിമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്നു എന്ന പരിപാടിയിലൂടെയാണ് . എന്നാല് പരിപാടിയില് അതിഥിയായി എത്തിയ സയനോര തന്റെ സൗഹൃദത്തെക്കുറിച്ച് വ്യക്തമാക്കിയ സാഹചര്യത്തിലാണ് റിമി ഇക്കാര്യം വ്യക്തമാക്കിയത് .
തന്റെ സുഹൃത്തുക്കള് തന്നെ എല്ലാ ആഴ്ചയും വിളിക്കാറുണ്ട് എന്നും എന്നാല് ആരെങ്കിലും വിളിക്കാതെ ഇരുന്നാല് താന് വഴക്കിടാറുണ്ട് എന്നും സയനോര വെളിപ്പെടുത്തി . എന്നാല് സൗഹ്യദങ്ങള് നിലനിര്ത്താനും തുടരാനും സയനോരയ്ക്ക് പ്രത്യക കഴിവാണെന്നും വലിയ ഒരു സുഹ്യത് വലയം സയനോരക്ക് ഉണ്ട് എന്നും ഇതില് തനിക്ക് അദ്ഭുതമാണ് തോന്നാറുളളത് എന്ന് പറഞ്ഞ റിമി തനിക്ക് എല്ലാം പങ്കുവയ്ക്കാന് സുഹൃത്തുക്കള് ഇല്ല എന്നു വെളിപ്പെടുത്തി .
എന്നാല് ഉടന് തന്നെ ഞാന് നിന്റെ ആരാണ് എന്ന ചോദ്യമാണ് സയനോരയില് നിന്ന് ഉയര്ന്നത് . എന്നാല് അത് കേട്ട് ചിരിച്ച റിമി എവിടെ പോയാലും ഒരുമിച്ച് പോകാനും എല്ലാ കാര്യങ്ങളും വിളിച്ചു പറയാനും തനിക്ക് സുഹൃത്തായി ആരുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു . അതോടൊപ്പം എല്ലാം പങ്കുവയ്ക്കാനുള്ള സുഹൃത്തുക്കളെ കിട്ടുക എന്നത് മഹാഭാഗ്യമാണെന്നും കൂട്ടിച്ചേര്ത്തു.