ടിക്-ടോക് വീഡിയയിലൂടെ പ്രക്ഷക ശ്രദ്ധയാകഷിച്ച സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. അര്‍ജുന്‍ സോമശേഖര്‍ ആണ് സൗഭാഗ്യ വെങ്കിടേഷിന്റെ കഴുത്തില്‍ താലിചാര്‍ത്തിയത് . ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ച് ഇന്ന് രാവിലെ ല 9 ന് ആയിരുന്നു താലിക്കെട്ട് നടന്നിരുന്നത് . ചടങ്ങിന് സാക്ഷിയായി ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും എ്ത്തിയിരുന്നു .തമിഴ് ബ്രാഹമ്ണ ആചാരപ്രകാരമാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത് .
മാലമാറ്റല്‍, ഊഞ്ഞാല്‍ എന്നീ ചടങ്ങുകള്‍ ഹോട്ടലില്‍ വച്ചായിരുന്നു നടന്നിരുന്നത് . അന്തരിച്ച നടന്‍ രാജാറാമിന്റെയും നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെയും ഏകമകളാണ് സൗഭാഗ്യ വെങ്കിടേഷ് . ടിക്ടോക് വിഡിയോയിലൂടെ പ്രശസ്തിയാര്‍ജിച്ച സൗഭാഗ്യ ഇതിനോടകം തന്നെ നര്‍ത്തകിയുമായി ശ്രദ്ധ നേടുകയും ചെയ്തു. സൗഭാഗ്യയുടെ വിഡിയോകളിലൂടെ അര്‍ജുനും പ്രക്ഷക ശ്രദ്ധ നേടിയിരുന്നു . പത്ത് വര്‍ഷമായി സുഹൃത്തുക്കളായിരുന്നു സൗഭാഗ്യയും, അര്‍ജുനും 2 വര്‍ഷത്തോളം പ്രണയത്തിലായിരുന്നു .
അതേസമയം ആരാധകര്‍ ടിക്ടോക് വിഡിയോകളിലെ പ്രകടനത്തിനിടെയാണോ ഇരുവരും പ്രണയത്തിലായത് എന്ന സംശയം പ്രകടമാക്കുകയും ചെയ്തിരുന്നു . എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുളള സ്ഥരീകരണം അടുത്തിടെയാണ് സൗഭാഗ്യ നല്‍കിയത് . വിവാഹനിശ്ചയ ദിവസത്തെ ചിത്രങ്ങള്‍ പങ്കുവച്ച് വിവാഹസൂചനയാണോ ചിത്രമെന്ന ആരാധകരുടെ സംശയത്തിന് സൗഭാഗ്യ മറുപടി നല്‍കിയിരുന്നു . ഇന്‍സ്റ്റഗ്രാമിലൂടെ ഇവരുടെ പ്രീവെഡ്ഡിങ് ഷൂട്ടും വിവാഹക്ഷണക്കത്തും പങ്കുവച്ചിരുന്നു.
.