'ഇരയ് തേടല്‍', 'ഹെര്‍ സ്റ്റോറി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കെ.എസ് കാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാത്താന്‍'. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കേരളത്തില്‍ സമീപകാലത്തായി സാത്താന്‍ സേവയുടെ പേരില്‍ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുക്കുന്ന ചിത്രമാണിത്. മൂവിയോള എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ നിര്‍മിച്ച് സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കിയ സാത്താന്‍ തീര്‍ത്തുമൊരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്.
റിയാസ് പത്താന്‍, ഹാരിസ് മണ്ണഞ്ചേരില്‍, സുജേഷ് കുമാര്‍, ജെസിന്‍ ഷാ, സനത് കെ.എസ്, സുമേഷ്, രാജഗോപാല്‍, മില്‍ട്ടണ്‍ മൈക്കിള്‍, നന്ദകുമാര്‍, റോഷന്‍, വിനോദ് പുളിക്കല്‍, വിനോദ് പ്രഭാകര്‍, ജിന്‍സി ചിന്നപ്പന്‍, ഫെലിഷ്യ ,ഹീരാ ശ്രീനിവാസന്‍, ആകാന്‍ഷാ ദാമോദര്‍, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഹുസൈന്‍ ഛായാഗ്രഹണം, എഡിറ്റിങ്, കളറിങ്ങ് എന്നിവ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് & ബി.ജി.എം വിഷ്ണു പ്രഭോവ നിര്‍വഹിക്കുന്നു.
മേക്കപ്പ്: അനുപ് സാബു, കോസ്റ്റ്യൂംസ്: വിഷ്ണു ലാവണ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഫിബിന്‍ അങ്കമാലി, അസോസിയേറ്റ് ഡയറക്ടര്‍: റോഷന്‍ ജോര്‍ജ്, ആക്ഷന്‍: മുരുകദാസ് ചെന്നൈ, സൗണ്ട് ഡിസൈന്‍: കൃഷ്ണജിത്ത് എസ്, സ്റ്റുഡിയോ: മൂവിയോള സ്റ്റുഡിയോ, ഫുള്‍ സ്‌ക്രീന്‍ സിനിമാസ്, സ്റ്റില്‍സ്: അനു, ഡിസൈന്‍: അനന്തു അശോകന്‍, പി.ആര്‍.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.