തമിഴില്‍ മാത്രമല്ല സര്‍ക്കാര്‍ എന്ന സിനിമ തിളങ്ങി നിന്നത്. മലയാളത്തിലും തിയ്യേറ്ററുകളില്‍ ഓടിയ സിനിമയാണ് വിജയ് എന്ന നടന്റെ സര്‍ക്കാര്‍.ഭരണകക്ഷിയായ എ.ഐ.ഡി.എം.കെയ്ക്ക് എതിരെയുള്ള പ്രതിഷേധമായി മാറി വിജയാഘോഷച്ചടങ്ങും. ആഘോഷച്ചടങ്ങില്‍ നായകന്‍ വിജയ്, സംവിധായകന്‍ എ.ആര്‍. മുരുകദോസ്, നായികമാരായ കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഇവര്‍ കേക്ക് മുറിച്ച് വിജയമാഘോഷിക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
സര്‍ക്കാന്‍ എന്ന പേരു സൂചിപ്പിക്കുന്ന പോലെ തന്നെയാണ് ഒരു ഭരണത്തെയും അതിന്റെ മറ്റു കാര്യങ്ങളെയും വരച്ചു കാട്ടുന്ന ഒന്ന് തന്നെയാണ് സര്‍ക്കാര്‍ എന്ന സിനിമ. പല വിമര്‍ശനങ്ങളും എടുത്തു കാണിക്കുന്ന രീതിയില്‍ തന്നെയാണ് സ്ിനിമയുടെ കഥ പോകുന്നത്.
വിജയാഘോഷത്തിന് മുറിച്ച കേക്കിനൊപ്പം മിക്‌സി, ഗ്രൈന്‍ഡര്‍ തുടങ്ങിയവയുടെ രൂപങ്ങളും വച്ചിരുന്നു. വോട്ടിന് വേണ്ടി സൗജന്യമായി നല്‍കിയ ഗൃഹോപകരണങ്ങള്‍ തീയിടുന്ന സര്‍ക്കാരിലെ രംഗം തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. എന്നാല്‍, സിനിമ പറയുന്ന രാഷ്ട്രീയം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് വിജയാഘോഷ വേളയിലെ മധുര പ്രതിഷേധം.