Latest News

ജാലക്കാരി' എന്ന ട്രെന്‍ഡിങ് ഗാനത്തിന് ചുവടുവെച്ച നടി; ഡാന്‍സ് തപാല്‍ വഴി പഠിച്ചതല്ലേ..എന്ന് ആരാധകന്റെ കമെന്റ്; സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്തതാണ്' എന്ന മറുപടി നല്‍കി സരയു  മോഹനും

Malayalilife
ജാലക്കാരി' എന്ന ട്രെന്‍ഡിങ് ഗാനത്തിന് ചുവടുവെച്ച നടി; ഡാന്‍സ് തപാല്‍ വഴി പഠിച്ചതല്ലേ..എന്ന് ആരാധകന്റെ കമെന്റ്; സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്തതാണ്' എന്ന മറുപടി നല്‍കി സരയു  മോഹനും

നടി സരയു മോഹന്‍ പങ്കുവെച്ച നൃത്ത വിഡിയോയ്ക്ക് രസകരമായ മറുപടിയുമായി ആരാധകരെത്തി. 'ബള്‍ട്ടി' എന്ന പുതിയ സിനിമയിലെ ട്രെന്‍ഡിങ്ങായ 'ജാലക്കാരി' എന്ന ഗാനത്തിനാണ് സരയു ചുവടുവെച്ചത്. ഈ ഗാനത്തിന് മുമ്പും താരം ഒരു റീല്‍ വിഡിയോ പങ്കുവെച്ചിരുന്നു. 'മറ്റൊരു ജാലക്കാരി കൂടി' എന്ന അടിക്കുറിപ്പോടെയാണ് ഏറ്റവും പുതിയ വിഡിയോ താരം പങ്കുവെച്ചത്.

സരയുവിന്റെ നൃത്തച്ചുവടുകള്‍ ആരാധകര്‍ ഏറ്റെടുത്തതോടെയാണ് രസകരമായ കമന്റുകളും എത്തിയത്. 'ഡാന്‍സ് തപാല്‍ വഴി പഠിച്ചതല്ലേ' എന്ന് ഒരു ആരാധകന്‍ തമാശരൂപേണ ചോദിച്ചു. ഇതിന് ഉടന്‍ തന്നെ 'സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്തതാണ്' എന്ന മറുപടി നല്‍കി സരയു ആരാധകരെ ചിരിപ്പിച്ചു. നിരവധിപ്പേരാണ് താരത്തിന്റെ നൃത്തത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

സായ് അഭ്യങ്കാര്‍ സംഗീതം നല്‍കുന്ന ആദ്യ മലയാള ചിത്രമാണ് 'ബള്‍ട്ടി'. സ്‌പോര്‍ട്‌സ് ആക്ഷന്‍ ജോണറില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗമാണ് നായകന്‍. സായിയും സുബ്ലാഷിണിയും ചേര്‍ന്നാണ് 'ജാലക്കാരി' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. 

sarayu mohan dance jaalakkari

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES