Latest News

മൂന്നു വര്‍ഷത്തെ പ്രണയം; ആറു വര്‍ഷത്തെ ദാമ്പത്യം; ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ്; നടി സരയുവും ഭര്‍ത്താവ് സനലും പ്രണയകഥ പങ്ക് വക്കുമ്പോള്‍

Malayalilife
 മൂന്നു വര്‍ഷത്തെ പ്രണയം; ആറു വര്‍ഷത്തെ ദാമ്പത്യം; ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ്; നടി സരയുവും ഭര്‍ത്താവ് സനലും പ്രണയകഥ പങ്ക് വക്കുമ്പോള്‍

സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് സരയു മോഹന്‍. തന്റെ 17-ാമത്തെ വയസില്‍ ചക്കരമുത്ത് എന്ന സിനിമയിലൂടെയായാണ് സരയു മലയാള സിനിമയിലേക്ക് ചുവടു വച്ചത്. അന്ന് മുതല്‍ ഇന്നു വരെ പ്രേക്ഷകരുടെ പ്രിയം ഒരുപോലെ നേടിയെടുത്ത നടിയാണ് സരയു. സിനിമയിലെത്തി കൃത്യം 10 വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് സരയു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. 2016ല്‍ തന്റെ 27-ാം വയസിലാണ് സരയു സംവിധായകന്‍ സനലിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. അതിനു ശേഷവും അഭിനയ ജീവിതത്തോട് നോ പറയാനൊന്നും സരയു തയ്യാറായിരുന്നില്ല. ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെ ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും എല്ലാം സരയു ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.

വിവാഹം കഴിഞ്ഞ് ആറു വര്‍ഷം പൂര്‍ത്തിയായെങ്കിലും ഇരുവര്‍ക്കും കുട്ടികള്‍ ജനിച്ചിട്ടില്ല. എങ്കിലും ദാമ്പത്യ ജീവിതം എല്ലാവിധ സന്തോഷങ്ങളോടെയും ആഘോഷമാക്കുകയാണ് നടിയിപ്പോള്‍. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് സനലും സരയും വിവാഹം കഴിച്ചത്. 2013ല്‍ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി രചന നാരായണന്‍ കുട്ടി വഴിയാണ് സനലും സരയുവും പരിചയപ്പെടുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ് സിനിമയുടെ സെലിബ്രേഷനിടയിലായിരുന്നു അത്. സരയു അന്ന് രചനയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. സനല്‍ ആ സിനിമയില്‍ വര്‍ക്ക് ചെയ്തിരുന്നു. ഇത് സനല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന് പറഞ്ഞാണ് രചന സരയുവിനെ പരിചയപ്പെടുത്തിയത്'. വര്‍ഷങ്ങളായി ഇരുവരും ഈ മേഖലയില്‍ ജോലി ചെയ്തിരുന്നുവെങ്കിലും ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു കൂടിക്കാഴ്ച.

പിന്നീട് സനല്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അതില്‍ ഒരു ബൈറ്റിന് വേണ്ടി സരയുവിനെ വിളിക്കുകയായിരുന്നു. അന്നും കാര്യം പറഞ്ഞ് സംസാരിച്ചങ്ങു പോയതല്ലാതെ കൂടുതല്‍ അടുപ്പമൊന്നും ഉണ്ടായില്ല. പിന്നീട് 2014ല്‍ വര്‍ഷം എന്ന മമ്മൂട്ടി - ആശാ ശരത് ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് സനലും സരയും കൂടുതല്‍ സംസാരിക്കുന്നതും അടുത്തിടപഴകുന്നതും. ആ സൗഹൃദം പതുക്കെ ഒരടുപ്പത്തിലേക്ക് നീങ്ങുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രപ്പോസ് ചെയ്യുന്നതും പ്രണയം തുറന്നു പറഞ്ഞതും എല്ലാം. അതുകൊണ്ട് ആ സിനിമ റിലീസ് ചെയ്യുമ്പോഴേക്കും ഏകദേശം കാര്യങ്ങള്‍ എല്ലാം തീരുമാനമായിരുന്നു.

സനലാണ് സരയുവിനോട് പ്രണയം തുറന്നു പറഞ്ഞത്. പ്രപ്പോസ് ചെയ്തതിനു ശേഷം സരയു മറുപടി ഒന്നും തിരിച്ചു പറഞ്ഞില്ല. യെസും പറഞ്ഞില്ല, നോ യും പറഞ്ഞില്ല. സരയു ഒരു നല്ല സുഹൃത്തായിരുന്നു. കുറച്ച് കാലം അത് അങ്ങനെ തന്നെ അങ്ങു പോയി. അപ്പോഴും മാക്സിമം യെസ് പറയിക്കാനുള്ള ശ്രമത്തിലായിരുന്നു സനല്‍. പ്രപ്പോസ് ചെയ്തതിന് ശേഷം രണ്ടു മാസത്തോളം കഴിഞ്ഞാണ് സരയു യെസ് എന്ന മറുപടി നല്‍കിയത്. തിരിച്ച് ഇഷ്ടമാണെന്ന് പറയുവാന്‍ എന്തിനാണിത്ര സമയമെടുത്തത് എന്ന് അപ്പോള്‍ തന്നെ സനല്‍ ചോദിക്കുകയും ചെയ്തിരുന്നു.

'കല്യാണം വേണോ, അത് ശരിയാവില്ലെന്നൊക്കെ ചിന്തിച്ചിരുന്ന സാഹചര്യത്തിലായിരുന്നു അന്ന് സരയു ഉണ്ടായിരുന്നത്. മാത്രമല്ല, ഭര്‍ത്താവ് നല്ലൊരു ഫ്രണ്ടായിരിക്കണം എന്നൊരു ആഗ്രഹവും സരയുവിന് ഉണ്ടായിരുന്നു. സനലുമായി ചേര്‍ന്നു പോകുന്ന എന്ന ആശങ്കയായിരുന്നു സരയുവിന് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ഇഷ്ടം പറയാന്‍ രണ്ടു മാസത്തോളം താമസിച്ചു പോയത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും ഇതിലും നല്ലൊരു ഓപ്ഷന്‍ കിട്ടാനില്ലെന്ന് പിന്നീട് സരയുവിന് മനസിലാവുകയായിരുന്നു. അങ്ങനെയാണ് സനലിനോട് ഇഷ്ടം തുറന്നു പറയാന്‍ സരയു തീരുമാനിച്ചതും പ്രണയം പറഞ്ഞതും. അങ്ങനെ 2016 ലായിരുന്നു സരയുവും സനലും തമ്മിലുള്ള വിവാഹം. ഇക്കഴിഞ്ഞ നവംബര്‍ പന്ത്രണ്ടിന് ഇരുവരും ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു.

ഇന്ന് സരയുവിന്റെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയുമെല്ലാം സനലാണ്. സനല്‍ ജീവിതത്തിലേക്ക്  വന്നതോടെ കൂടുതല്‍ മാറ്റങ്ങളുണ്ടായി. പുതിയ തീരുമാനങ്ങളിലെല്ലാം സനല്‍ സഹായിക്കാറുണ്ട്. സിനിമാമേഖലയിലുള്ള രണ്ടുപേര്‍ വിവാഹം ചെയ്താല്‍ ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവുമോയെന്ന ചോദ്യങ്ങളുണ്ടായിരുന്നു വിവാഹത്തിന് മുന്‍പ്. എന്നാല്‍ വിവാഹശേഷമുള്ള ഇവരുടെ ജീവിതം അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു. ഇപ്പോള്‍ ബസിംഗ ഫാമിലി എന്ന പരിപാടിയില്‍ മത്സരിക്കുകയാണ് താരദമ്പതിമാര്‍. ടെലിവിഷന്‍ പരിപാടിയിലൂടെ ഒരുമിച്ചെത്തിയ താര ദമ്പതികള്‍ക്ക് ആശംസാപ്രവാഹമാണ് ഇപ്പോള്‍.

Read more topics: # സരയു മോഹന്‍
sarayu mohan and sanal love story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES