പുതിയ ചിത്രം വിജയിച്ച സന്തോഷത്തിലാണ് സെയ്ഫ് അലി ഖാന്റെയും അമൃതാ സിംഗിന്റെയും മകളായ സാറാ അലി ഖാന്. ചെയ്ത സിനിമകള്‍ ഒരോന്നും വിജയിച്ച് മുന്നേറുകയാണ്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് സാറ ബോളിവുഡിലെത്തിയെതെങ്കിലും അഭിനയം തനിക്ക് ഒരു സ്വപ്നം മാത്രമായിരുന്നെന്ന് സാറ പറയുന്നു. അഭിനയം ചെറുപ്പംമുതലേ സാറയുടെ മനസിലുണ്ടായിരുന്നു. എന്നാല്‍ വണ്ണവും മടിയും സിനിമ എന്ന സ്വപ്നത്തില്‍ നിന്ന് തന്നെ അകറ്റിയെന്ന് സാറ പറഞ്ഞു. പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സാറ ഇപ്പോള്‍ അവസാന വര്‍ഷം ആക്റ്റിംഗ് കോഴ്സ് ചെയ്യുകയായിരുന്നു. എന്നാല്‍ സിനിമ കരിയറാക്കണമെന്നതിന് മുന്‍പ് മെഡിസിന് ചെയ്യണമെന്നായിരുന്നു സാറയുടെ ആഗ്രഹം. പീന്നീടാണ് വഴിതിരിവ് ഉണ്ടായത്.
കൈകള്‍ക്ക് ചെറിയ വിറയലുള്ളതിനാല്‍ സര്‍ജറി ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ അത് ഉപേക്ഷിക്കുകയായിരുന്നു. ഹിസ്റ്ററിയിലേക്കും പൊളിറ്റിക്കല്‍ സയല്സിലേക്കും തിരിയാന്‍ ആണ് തീരുമാനിച്ചത്. പഠിക്കാന്‍ നന്നായി താല്പര്യം പ്രകടിപ്പിച്ചിരുന്ന സാറയുടെ പുസ്തകങ്ങള്‍ അമ്മ ഒളിപ്പിച്ചിരുന്നു. ഒരു പരിതിയില്‍ കൂടുതല്‍ പുസ്തകങ്ങള്‍ സാധാരണമല്ല എന്നായിരുന്നു അമ്മയുടെ വാദം.