മലയാളസിനിമയില്‍ തിളങ്ങി നടന്ന നടിയാണ് ശാന്തി കൃഷ്ണ. തൊണ്ണൂറുകളില്‍ മലയാളം, തമിഴ് ഭാഷാചിത്രങ്ങളില്‍ സജീവമായിരുന്ന ഒരു നടിയാണ് ശാന്തികൃഷ്ണ. 1976ല്‍ 'ഹോമകുണ്ഡം' എന്ന ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും, 1981ല്‍ ശ്രീ ഭരതന്‍ സംവിധാനം ചെയ്ത 'നിദ്ര' യില്‍ വിജയ് മേനോനോടൊപ്പം ചെറുപ്രായത്തില്‍ തന്നെ വിവാഹിതയായ ഒരു പെണ്‍കുട്ടിയായി അഭിനയിച്ച വേഷമാണു് ആദ്യമായി എല്ലാവരും ശ്രദ്ധിച്ചത്
സിനിമയില്‍ ഏറ്റവും സെലക്ടീവായി അഭിനയിച്ച നടിമാരില്‍ ഒരാളാണ് ശാന്തി കൃഷ്ണ. ഒരുപാടു നല്ല ഗാനങ്ങളിലൂടെയാണ് താന്‍ കൂടുതല്‍പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടതെന്നു വ്യക്തമാക്കുകയാണ് ശാന്തി കൃഷ്ണ. അഭിനയിച്ച സിനിമകളിലെല്ലാം ഒരുപാട് മനോഹരമായ ഗാനങ്ങള്‍ ഉണ്ടായിരുന്നു, അത് എന്റെ ഭാഗ്യമാണ്. ശാന്തി കൃഷ്ണ അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
വളരെ ബോള്‍ഡ് ആയതും അല്‍പം ഗ്ലാമറസ് ആയതുമായ ഒരു കഥാപാത്രത്തെയായിരുന്നു ശാന്തി കൃഷ്ണ നിദ്രയില്‍ അവതരിപ്പിച്ചത്.
അത്തരമൊരു വേഷം ചെയ്യുന്നതില്‍ ചെറിയ മടിയുണ്ടായിരുന്നു, പക്ഷെ ഭരതന്‍ സാറിന്റെ ചിത്രമെന്ന നിലയില്‍ ഒരുപാട് സന്തോഷത്തോടെയാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്.
പിന്നീട് തമിഴിലൊക്കെ അഭിനയിക്കാന്‍ പോയപ്പോള്‍ കുറച്ചു ഗ്ലാമറസ് ആയ കഥാപാത്രങ്ങള്‍ പോലും ചെയ്തിരുന്നില്ല ഞാനതില്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു, ശാന്തി കൃഷ്ണ വ്യക്തമാക്കുന്നു. മോളിവുഡില്‍ വീണ്ടും സ്ഥിര സാന്നിധ്യമായി കൊണ്ടിരിക്കുന്ന ശാന്തി കൃഷ്ണ പുതു തലമുറയിലെ നായകന്മാരുടെ അമ്മ വേഷങ്ങളിലാണ് ഇപ്പോള്‍ കൂടുതല്‍ തിളങ്ങുന്നത്. അടുത്ത ഇറങ്ങിയ എന്റെ ഉമ്മാന്റെ പേരില്‍ അമ്മ കഥാപാത്രമായാണ് ശാന്തി കൃഷ്ണ അവസാനമായി അഭിനയിച്ചത്.