ടെനീസ് താരം സാനിയയും നടി ധൂപിയയും പരസ്പരം കൈമാറിയ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിശയനായിരിക്കുന്നത്. മൂന്നാഴ്ച മുന്‍പ് അമ്മയായ വ്യക്തി പുതുതായി അമ്മയായ ആള്‍ക്ക് നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കായികതാരം സാനിയ മിര്‍സ തന്റെ ഉറ്റ സുഹൃത്തും നടിയുമായ നേഹ ധൂപിയയ്ക്കാണ് ഉപദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നേഹ ധൂപിയയ്ക്കും അംഗദ് ബേദിക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. മെഹര്‍ ധൂപിയ ബേദി എന്നാണ് കുഞ്ഞിന് പേരിട്ടത്. അതിനു മുന്നെ അന്നയായിരുന്നു സാനിയ.
നേഹയ്ക്ക് ആശംസ അറിയിക്കുന്ന ട്വീറ്റിലാണ് സാനിയ ഉപദേശം നല്‍കിയിരിക്കുന്നത്. 'പുതിയ അമ്മയ്ക്ക് കെട്ടിപിടിച്ച് ഉമ്മകള്‍.. ഒപ്പം പെണ്‍കുഞ്ഞ് പിറന്നതില്‍ ഒരുപാട് ആശംസകളും...ജീവിതം ഇനി ഒരിക്കലും പഴയത് പോലെയാകില്ല. മൂന്നാഴ്ച്ചത്തെ അനുഭവം കൊണ്ട് പറയുകയാണ്' എന്നാണ് സാനിയയയുടെ ട്വീറ്റ്. കഴിഞ്ഞ മാസം 30നാണ് സാനിയയ്ക്കും ക്രിക്കറ്റ് താരം ഷൊയേബ് മാലിക്കിനും ആണ്‍കുഞ്ഞ് ജനിച്ചത്. ഇസാന്‍ മിര്‍സ മാലിക് എന്ന് പേരിട്ടിക്കുന്ന കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.