ഷെയ്ന്‍ നിഗത്തിന്റെ ലിറ്റില്‍ ഹാര്‍ട്സ് എന്ന ചിത്രം അടുത്തിടെയാണ് റിലീസ് ആയത്. ഷെയ്നിനെ കൂടാതെ മഹിമ നമ്പ്യാര്‍, ബാബുരാജ്, രഞ്ജി പണിക്കര്‍ ,ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, ഐമ സെബാസ്റ്റ്യന്‍, രമ്യ സുവി, മാലപാര്‍വതി എന്നിവരും ചിത്രത്തിലുണ്ട്.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഷെയ്ന്‍ നിഗവും, മഹിമയും, ബാബുരാജും അടക്കമുള്ളവര്‍ പങ്കെടുത്ത ഒരു അഭിമുഖം നേരത്തെ വിവാദമായിരുന്നു. ഷെയ്ന്‍ നിഗം ഉണ്ണിമുകുന്ദനെപ്പറ്റി പറഞ്ഞ ചില കാര്യങ്ങളാണ് വിവാദത്തിന് കാരണമായത്.
തനിക്ക് ഷെയ്ന്‍ - മഹിമ കോംബോയാണ് ഇഷ്ടമെന്ന് മഹിമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതുകേട്ട് താന്‍ മഹി - ഉംഫിയുടെ ആളാണെന്ന് ഷെയ്ന്‍ പറയുന്നു. ഉംഫിയെന്ന് പറയുന്നത് ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ഇന്ത്യയാണെന്നും നടന്‍ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇതാണ് ചിലര്‍ വിവാദമാക്കിയത്.
സംഭവത്തില്‍ വിശദീകരണവുമായി ഷെയ്ന്‍ നിഗം രംഗത്തെത്തിയിരുന്നു. അവസരം മുതലെടുത്ത് മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവര്‍ക്ക് പാത്രമാകാന്‍ തന്റെ വാക്കുകള്‍ കാരണമായെന്നായിരുന്നു നടന്റെ പ്രതികരണം. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് 'ലിറ്റില്‍ ഹാര്‍ട്സ്' സിനിമയുടെ നിര്‍മാതാവായ സാന്ദ്ര തോമസ്.
'അതിനകത്ത് എനിക്കും ഒരു തെറ്റുപറ്റിയിട്ടുണ്ട്. കാരണം ഇന്റര്‍വ്യൂന് വരുന്നതിന് മുമ്പ് ഞാന്‍ ഷെയ്നിനെ വിളിച്ച് ഫണ്‍ മോഡില്‍ പിടിക്കാമെന്ന് പറഞ്ഞിരുന്നു. ഒരു ഫണ്‍ എന്ന രീതിയിലേ ഷെയ്ന്‍ ചെയ്തുള്ളൂ. അപ്പോഴും ഇങ്ങനെയാകുമെന്ന് കരുതിയില്ല. ഇതുപറഞ്ഞ സമയത്ത്, അത് വേണ്ടെന്ന് ഞാന്‍ ബാബു ചേട്ടനോട് പറഞ്ഞിരുന്നു. ഏയ് ഉണ്ണി നമ്മുടെ സ്വന്തമല്ലേ എന്നു പറഞ്ഞു.
ഉണ്ണി നമ്മുടെ എല്ലാവരുടെയും അടുത്ത സുഹൃത്താണ്. സിനിമയുടെ എല്ലാ സാധനങ്ങളും ഉണ്ണിക്ക് അയച്ചുകൊടുക്കാറുണ്ട്. ബാബു ചേട്ടനും ഉണ്ണിയും ഒരേ ജിമ്മിലാണ് പോകുന്നത്. ഇത് പറഞ്ഞതിനെപ്പറ്റിയും ഉണ്ണിയോട് പറഞ്ഞിരുന്നു.
പക്ഷേ ഫാന്‍സ് ഇതെടുത്തു വേറെ രീതിയില്‍ ആക്കിയപ്പോള്‍ വിഷമമായിപ്പോയി. സിനിമയേക്കാള്‍ കൂടുതല്‍ ഉണ്ണിക്കത് ഫീല്‍ ആയോന്നായിരുന്നു ടെന്‍ഷന്‍. ഞാന്‍ ഉണ്ണിയെ വിളിച്ചു. ബാബു ചേട്ടനും സംസാരിച്ചു. ഷെയ്‌നും മെസേജ് അയച്ചു. ഉണ്ണിയും വളരെ പോസിറ്റീവായിട്ടാണ് അതെടുത്തത്. എനിക്കൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞു. സിനിമയ്ക്കും ഉണ്ണി ബെസ്റ്റ് വിഷസ് പറഞ്ഞു.'- സാന്ദ്ര വ്യക്തമാക്കി.