ആസമിലെ പ്രശസ്തമായ കാമാഖ്യ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സംയുക്ത. കാമാഖ്യയില്‍നിന്നുള്ള ചിത്രങ്ങള്‍ സംയുക്ത സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനുമുന്‍പും സംയുക്ത ക്ഷേത്ര ദര്‍ശന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
വളുടെ വിശുദ്ധ ഗര്‍ഭപാത്രം, സമാനതകളില്ലാത്ത വികാരങ്ങളുടെ ഒരു സങ്കേതം എന്ന് കാമാഖ്യയിലെ ചിത്രങ്ങള്‍ ഒപ്പം സംയുക്ത കുറിച്ചു. ആസമിലെ ഏറ്റവും പ്രധാന താന്ത്രിക ക്ഷേത്രവും തീര്‍ത്ഥാടന കേന്ദ്രവുമാണ് കാമാഖ്യദേവി ക്ഷേത്രം. ഗുവഹാത്തിയില്‍ നീലാചല്‍ കുന്നിന് മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആസം ജനതയുടെ രക്ഷാദൈവമായി കാമാഖ്യ ആരാധിക്കപ്പെടുന്നു.