മലയാളത്തിന്റെ പ്രിയതാരം സംയുക്ത ബോളിവുഡില്‍ . ബി ടൗണില്‍ ഒരുകാലത്ത് സൂപ്പര്‍ നായികയായി തിളങ്ങിയ കജോളിന്റെ മകളായാണ് സംയുക്ത എത്തുന്നത്. തെലുങ്കിലെ യുവസംവിധായകന്‍ ചരണ്‍ തേജ് ഉപ്പളപതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭുദേവയും നസിറുദ്ദീന്‍ ഷായും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചരണ്‍തേജ് ഉപ്പളപതി ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന ചിത്രം ആക്ഷന്‍ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നു. 27 വര്‍ഷത്തിനുശേഷം കജോളും പ്രഭുദേവയും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.1997ല്‍ റിലീസ് ചെയ്ത മിന്‍സാരകനവ് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചിരുന്നു. എന്നാല്‍ നസിറുദ്ദീന്‍ ഷായും കജോളും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകയുണ്ട്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.നിരഞ്ജന്‍ അയ്യങ്കാര്‍, ജെസിക്ക ഖുറാന എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.ജി.കെ. വിഷ്ണു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ ഛായാഗ്രാഹകനാണ് ജി.കെ. വിഷ്ണു. സംഗീതം ഒരുക്കുന്നത് ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വറും എഡിറ്റര്‍ നവീന്‍ നൂലിയുമാണ്. ബോളിവുഡ് ചിത്രം അനിമലിന്റെ സംഗീത സംവിധായകനാണ് ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ പുഷ്പ 2 വിന്റെ എഡിറ്റാണ് നവീന്‍ നൂലി.അതേസമയംമലയാളത്തില്‍ സജീവമല്ലാത്ത സംയുക്ത തെലുങ്കില്‍ നിഖില്‍ സിദ്ധാര്‍ത്ഥയുടെ നായികയായി അഭിനയിക്കുന്ന സ്വയംഭൂ റിലീസിന് ഒരുങ്ങുന്നു. ശര്‍വാനന്ദിന്റെ നായികയായും അഭിനയിക്കുന്നുണ്ട്.