ലോകം മുഴുവനും നടക്കുന്ന മീ ടൂ ക്യാംപെയ്ന് പിന്തുണ നല്‍കി നടി സാമന്ത. ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നു പറയുന്ന ഓരോ പെണ്‍കുട്ടിക്കുമൊപ്പമാണെന്ന് താനെന്ന് സാമന്ത ട്വിറ്ററില്‍ കുറിച്ചു.തങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി സ്ത്രീകള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷമുണ്ടെന്നും നിങ്ങളുടെ ധൈര്യം അഭിനന്ദനീയമാണെന്നും സാമന്ത ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നിങ്ങള്‍ക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത് കണ്ടപ്പോള്‍ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. ഇത്തരം പരിഹാസങ്ങള്‍ കണ്ട് നിങ്ങള്‍ ഒരിക്കലും പിന്തിരിയരുത്; നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് മനസ്സിലാക്കണം- സാമന്ത പറയുന്നു.
അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയുടെ താന്‍ നേരിട്ട ലൈംഗികപീഡനം തുറന്നു പറഞ്ഞതോടെയാണ് മീടു ക്യാംപെയ്നിന് തുടക്കമാവുന്നത്. പിന്നീട് തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തോടെ അത് ബോളിവുഡിലേക്കും എത്തി. നിരവധി പേര്‍ തനുശ്രീക്ക് പിന്തുണയുമായി രംഗത്തെു വന്നു. കങ്കണ റണാവത്ത്, രാധിക ആപ്‌തെ തുടങ്ങി നിരവധി താരങ്ങള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ച് മുന്നോട്ടു വന്നു.ഇന്ത്യയില്‍ നിന്ന് നിരവധി പേര്‍ 'മീ ടു' വിന് പിന്തുണയുമായി എത്തിയപ്പോള്‍ കേരളത്തില്‍ നിന്നും നടിമാരായ റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരും ക്യാംപെയ്‌ന്റെ ഭാഗമായി. എന്നാല്‍ എംഎല്‍എയും നടനുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് രംഗത്ത് വന്നതോടെ മോളിവുഡിലും മീ ടു ക്യാമ്പെയന്റെ അലയോലികള്‍ ഉയരുകയാണ്.